വീണ്ടും മല ചവിട്ടാൻ യുവതി

ആലപ്പുഴ: വീണ്ടും മല ചവിട്ടാൻ യുവതി. ശബരിമല ദർശനത്തിനായി എത്തിയ യുവതി പമ്പയിലെ ബസിൽ കേറി. ചെങ്ങന്നൂരിൽ വെച്ച്‌ ബസിൽ കയറിയ യുവതി തീർത്ഥാടകർ പ്രതിഷേധിച്ചതിനെ തുടർന്ന് മടങ്ങി.

ഇന്നലെ രാത്രിയായിരുന്നു സംഭവം. രാത്രി ഒൻപത് മണിയോടെ ശബരിമലയ്ക്ക് പോകണമെന്ന ആവശ്യവുമായാണ് ഇവർ എത്തിയത്. റെയിൽവേ സ്റ്റേഷന്റെ അടുത്ത് നിന്നും പമ്പ ബസിലേക്ക് കയറി. തുടർന്നാണ് തീർത്ഥാടകർ പ്രതിഷേധിച്ചത്. ഇതിനെ തുടർന്ന് ഇവർ ബസിൽ നിന്നിറങ്ങി.

പിന്നാലെ ചെങ്ങന്നൂർ പോലീസ് സ്ഥലത്തുകയും യുവതിയുമായി സംസാരിക്കുകയും ചെയ്തു. സംസാരിച്ചപ്പോൾ യുവതി നാട്ടിലേക്കു മടങ്ങാമെന്നു അറിയിക്കുകയായിരുന്നു. കൊല്ലം സ്വദേശിനിയാണെന്നുപറഞ്ഞ യുവതി തമിഴും ഇംഗ്ലീഷും ഇടകലർത്തിയാണു സംസാരിച്ചതെന്ന് പൊലീസ് പറഞ്ഞു. കെഎസ്‌ആർടിസി ബസ്‌ സ്റ്റാൻഡിലെത്തി ഇവർ പിന്നീട് തിരുവനന്തപുരം ബസിൽ ഇവർ കയറിപ്പോയെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. യുവതിക്ക് മാനസിക പ്രശ്നമുണ്ടെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

Related posts

Leave a Comment