അശ്ളീല സൈറ്റുകൾക്ക് അടിമയായ ഭർത്താവുമായി പൊരുത്തപ്പെടാനാവാതെ യുവതി കോടതിയിൽ

ബംഗളൂരു : അശ്ളീല സൈറ്റുകള്‍ക്ക് അടിമയായ ഭര്‍ത്താവില്‍ നിന്നും നീതി തേടി യുവതി കോടതിയില്‍. ബംഗളൂരു ജനനഗര്‍ സ്വദേശിനിയാണ് ഭര്‍ത്താവിന്റെ വിചിത്ര സ്വഭാവത്തിനെതിരെ കോടതിയെ സമീപിച്ചത്.

തന്റെ ഭര്‍ത്താവ് സ്ഥിരമായി പോണ്‍സൈറ്റുകള്‍ക്ക് അടിമയാണ് ലഭിക്കുന്ന വരുമാനം മുഴുവന്‍ വേശ്യകളെ പ്രാപിക്കുന്നതിനായി ചിലവഴിക്കുന്നു. ഭര്‍ത്താവിന്റെ ഈ ദുശീലങ്ങളെ എതിര്‍ത്തതിന് തന്നെ ക്രൂരമായി ഉപദ്രവിച്ചെന്നും പരാതിയില്‍ യുവതി ആരോപിക്കുന്നു. ഒന്നാം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയിട്ടുള്ളത്. പരാതി പരിഗണിച്ച കോടതി യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ ബസവനഗുഡി വനിതാ പൊലീസിനോട് ആവശ്യപ്പെട്ടു.

2019 നവംബറിലാണ് ഇവര്‍ വിവാഹിതരായത്. വിവാഹത്തിനായി തന്റെ വീട്ടുകാരില്‍ നിന്നും രണ്ട് ലക്ഷം രൂപയും ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും സ്ത്രീധനമായി നല്‍കിയതായും യുവതി വെളിപ്പെടുത്തുന്നു. എന്നാല്‍ വിവാഹ ശേഷമാണ് ഭര്‍ത്താവ് പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് അടിമയാണെന്നും രാത്രിയില്‍ മറ്റു സ്ത്രീകളുമായി ചാറ്റുചെയ്യാറുണ്ടെന്നും മനസിലായത്. വീട്ടുകാരും ഭര്‍ത്താവിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പതിവായി തനിക്ക് പഴകിയ ആഹാരം കഴിക്കാന്‍ നല്‍കിയതായും, കുടുംബ ചടങ്ങുകളില്‍ നിന്നും തന്നെ ഒഴിവാക്കിയതായും പരാതിയില്‍ യുവതി ആരോപിക്കുന്നുണ്ട്.

Related posts

Leave a Comment