ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ തൂ​ങ്ങി​മ​രി​ച്ചു

കൊ​ടു​ങ്ങ​ല്ലൂ​ർ: ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ തൂ​ങ്ങി​മ​രി​ച്ചു.തി​രു​വ​ഞ്ചി​ക്കു​ളം ചെ​മ്മ​ന​ത്ത് പ്ര​സാ​ദിന്റെ മ​ക​ൻ വി​ഷ്ണു​വാ​ണ്​ (25) മ​രി​ച്ച​ത്. ടി.​കെ.​എ​സ് പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ്യാ​ഴാ​ഴ്​​ച വൈ​കി​ട്ടാ​ണ് സം​ഭ​വം. വി​ഷ്ണു​വിന്റെ സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ വി​ദ്യാ​ർ​ഥി ബു​ധ​നാ​ഴ്ച തൂ​ങ്ങി​മ​രി​ച്ചി​രു​ന്നു. ഇ​തിന്റെ മ​നോ​വി​ഷ​ത്തിലാണ് ഇ​യാ​ൾ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചതെന്ന് പറയുന്നു . വീ​ട്ടു​കാ​ർ ഉ​ട​നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച്‌ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളെ വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​റി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. വൈ​കീ​ട്ട് നാ​ലോ​ടെ മു​റി​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന അ​ച്ഛ​നെ ജ്യൂ​സി​നാ​യി പു​റ​ത്തേ​ക്ക് പ​റ​ഞ്ഞു​വി​ട്ട ശേ​ഷം വാ​തി​ല​ട​ച്ച്‌ ബെ​ഡ് ഷീ​റ്റ്​ കൊ​ണ്ട് ഹു​ക്കി​ൽ തൂ​ങ്ങു​ക​യാ​യി​രു​ന്നു. കു​റ​ച്ചു​നാ​ൾ ഗ​ൾ​ഫി​ലാ​യി​രു​ന്ന വി​ഷ്ണു ഇ​പ്പോ​ൾ തൃ​പ്ര​യാ​ർ വൈ ​മാ​ളി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യായിരുന്നു

Related posts

Leave a Comment