നെല്ലിയാമ്പതി വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു

പാലക്കാട് : നെല്ലിയാമ്പതി വെള്ളച്ചാട്ടത്തിൽ കാൽതെറ്റി വീണ് യുവാവ് മരണപ്പെട്ടു. എറണാകുളം പുത്തൻകുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോൻ (36) ആണ് മരിച്ചത്. കുണ്ടറ ചോല വെള്ളച്ചാട്ടത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.പുത്തൻകുരിശിൽ നിന്നും തമ്മനത്തുനിന്നുമായി മൂന്നു പേരാണ് ഇവിടം സന്ദർശിക്കാനെത്തിയത്. നെല്ലിയാമ്പതിയിൽ പോയി തിരിച്ചവരുന്നതിനിടെ വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. വെള്ളച്ചാട്ടം കണ്ട് വണ്ടി നിർത്തുകയായിരുന്നു. ജയ് മോൻ വണ്ടിയിൽനിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയിൽ പിടിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുകയുമായിരുന്നെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു.നെന്മാറയിൽനിന്നും നെല്ലിയാമ്പതിയിൽനിന്നും പോലീസ് സംഘങ്ങളും ആലത്തൂരിൽനിന്ന് ഫയർഫോഴ്‌സും എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Related posts

Leave a Comment