യുവ എൻജിനീയറെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

മല്ലപ്പള്ളി: ചെങ്ങന്നൂർ പാണ്ടനാട് കീഴ് വന്മഴി പാണന്തറ മാമ്പള്ളിൽ അജു തോമസിൻ്റെ മകൻ ജോർജി വർഗീസ് തോമസ് (23)നെ ആണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പിതാവിനെ ഇരവിപേരൂരിലുള്ള കടയിൽ ഇറക്കിയ ശേഷം ജോർജി തിരികെ വീട്ടിൽ എത്താതതിനെ തുടർന്ന്  കാൺമാനില്ല എന്ന കാട്ടി പിതാവ് അജു തോമസ് ചെങ്ങന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു.മൊബൈൽ ടവർ കേന്ദ്രീകരിച്ചു  5 മണിക്കൂർ നടത്തിയ തിരിച്ചിൽ 11.45 ന് കൊച്ചുഴത്തിൽപടിക്ക് സമീപം കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് കീഴ്‌വായ്പൂര് സി.ഐ സന്തോഷ് കുമാർ,ചെങ്ങന്നൂർ സി.ഐ ജോസ് മാത്യു,കീഴ്‌വായ്പൂര്എസ്.ഐമാരായ ആദർശ്, മധു,ചെങ്ങന്നൂർ എസ്.ഐ നിധീഷ്, പഞ്ചായത്തംഗം രതീഷ് പീറ്റർ , പ്രദേശവാസികളായ കൊച്ചുവാവ, സുമേഷ്, സുഹൃത്ത് എന്നിവരുടെ നേതൃത്വത്തിൽ കാർ കണ്ടെത്തിയതിന് സമീപം നടത്തിയ തിരച്ചിലിൽ ആണ് (വെള്ളി) രാത്രി 12.30ന്  ഇട്ടിക്കപടിക്ക് സമീപം ആൾതാമസമില്ലാത്ത ഇരണയ്ക്കൽ  റെജിയുടെ വീടിന് പുറകിൽ  മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം തിരുവല്ല ഡിവൈഎസ്പി പി രാജപ്പൻഡോഗ് സ്ക്വാഡ്, ഫോറൻസിക് സയൻറിഫിക് എക്സ്പേർട്സ് , ഫിംഗർ പ്രിന്റ് എക്സ്പേർട്സ്, പോലീസ് 
കോൺസ്റ്റബിൾമാരായ ബൈജു,ശശികാന്ത്എന്നിവരുടെ സംഘമെത്തി അന്വേഷണം ആരംഭിച്ചു.മാതാവ്:പരുമല കടവിൽ ബിന്ദു.സഹോദരി: രമ്യ.സംസ്കാരം ഇന്ന് (ശനി,10/07/2021) 4ന് പാണ്ടനാട് ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ.

Related posts

Leave a Comment