ലോകം അണുബോംബിനേക്കാൾ പ്രഹരശേഷിയുള്ള ചാര സോഫ്റ്റ് വെയറുകളുടെയും വൈറസുകളുടെയും പിടിയിൽ : വി ഡി സതീശൻ

അണുബോംബിനേക്കാൾ പ്രഹരശേഷിയുള്ള ചാര സോഫ്റ്റ് വെയറുകളുടെയും വൈറസുകളുടെയും പിടിയിലാണ് ലോകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാനവരാശിയെ തുടച്ചുനീക്കുന്ന വൈറസും വ്യക്തികളുടെ സ്വകാര്യതയിൽ ഒളിഞ്ഞു നോക്കുന്ന സർക്കാരുകളും ഒരുപോലെ സമാധാനത്തിന് ഭീഷണിയാണ്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ റിസേർച് ആൻഡ് ആക്ഷൻ (ഇസ്ര) സെക്രെട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച ഹിരോഷിമ ദിനം-ലോകസമാധാന ദിനം ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആണവാക്രമത്തിന് ശേഷം അതിജീവനത്തിന് ജപ്പാൻ കൈക്കൊണ്ട നടപടികളുടെ വിജയമാണ് ടോക്കിയോ ഒളിമ്പിക്സ് എന്ന് അദ്ദേഹം പറഞ്ഞു. പൗരന്മാർക്ക് സ്വന്തം സർക്കാരിനെ ഭയന്ന് ജീവിക്കേണ്ട സ്ഥിതിയാണ് ഇന്ത്യയിലുള്ളത്. ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിന് നെഹ്രുവിന്റെ കാലം മുതൽ ഇന്ത്യക്കുണ്ടായിരുന്ന നേതൃപരമായ പങ്ക് നഷ്ടപ്പെട്ടു. നരേന്ദ്ര മോഡി ഭരണത്തിൽ വന്ന ശേഷം ചേരിചേരാ പ്രസ്ഥാനം തന്നെ വിസ്‌മൃതിയിലായതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇസ്ര ചെയർമാൻ അഡ്വ പഴകുളം മധു അധ്യക്ഷതവഹിച്ചു.
ഡയറക്ടർ രഞ്ജിത്ത് ബാലൻ, സെക്രട്ടറി ബിന്നി സാഹിതി, ഡോ ഡെൽസി ജോസഫ്, ഡോ.ഗിഫ്റ്റി എൽസ വർഗീസ്‌, ഡോ.വൈ ജോൺസൻ, ലൗബിൻ കെ ബാബു, അരവിന്ദ് ചന്ദ്രശേഖർ,ജലീൽ മുഹമ്മദ്, അനിൽ എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment