ലോകരാജ്യങ്ങൾ കത്തുന്നു ; കാട്ടുതീ ഭീകരം

ഗ്രീസ്: ലോകരാജ്യങ്ങൾ കാട്ടുതീയിൽ എരിഞ്ഞ് ഇല്ലാതാകുന്നു. കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന കാട്ടുതീ നിരവധി രാജ്യങ്ങളെ ചാമ്പലാക്കി കൊണ്ടിരിക്കുകയാണ്. കോസ്റ്റ് ബ്രാവ സ്പെയിൻ, ഏഥൻസ് ഗ്രീസ്, ലെബനോൺ, തുർക്കി എന്നിവിടങ്ങളിലാണ് വ്യാപകമായി കാട്ടുതീ പടരുന്നത്. പാരിസ്ഥിതിക വ്യതിയാനമാണ് കാട്ടുതീക്ക് കാരണമെന്നാണ് കണ്ടെത്തൽ. കാട്ടുതീ മൂലം നശിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങൾക്ക് വേണ്ടി നിരവധി രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രീസിലെ സ്ഥിതിഗതികൾ ആണ് ഏറ്റവും മോശമായി കൊണ്ടിരിക്കുന്നത്. വിനാശകാരിയായ കാട്ടുതീ ആളിപ്പടരുമ്പോൾ രാജ്യത്തിന്റെ വിവിധ കോണിലുള്ള ഗ്യാസ് ഗ്യാസ് ചേമ്പറുകളിലേക്കും തീ വ്യാപിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. നിരവധി പൗരൻമാർക്ക് ഇതിനോടകം തന്നെ വീടും മറ്റ് സമ്പത്തും നഷ്ടപ്പെട്ടിട്ടുണ്ട്. ഗ്രീസിലെ രക്ഷയ്ക്കായി സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ നിരവധി പേരാണ് ഇതിനോടകം തന്നെ അവരുടെ പ്രാർത്ഥന അറിയിച്ചു കൊണ്ടിരിക്കുന്നത്. ഓരോ 24 മണിക്കൂറിലും നൂറുകണക്കിന് കാടുകളാണ് ഗ്രീസിൽ കത്തിനശിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ പാരിസ്ഥിതിക വ്യതിയാനത്തെ കുറിച്ചല്ല പാരിസ്ഥിതിക ഭീഷണിയെ കുറിച്ചാണ് സംസാരിക്കേണ്ടത് എന്ന്ഗ്രീസ് പ്രധാനമന്ത്രി അറിയിച്ചു.

Related posts

Leave a Comment