‘ചെയ്യുന്ന പണിയെ മാധ്യമപ്രവർത്തനം എന്നല്ല മറ്റൊരു പേരാണ് വിളിക്കുക’ ; വാർത്ത വളച്ചൊടിച്ചതിൽ റിപ്പോർട്ടർ ടിവിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ജോയ് മാത്യു

കൊച്ചി : തന്റെ വീഡിയോയിൽ നിന്നും താൻ പറഞ്ഞത് വളച്ചൊടിച്ച് വാർത്തയാക്കിയതിനെതിരെ റിപ്പോർട്ടർ ചാനലിനെതിരെ നടൻ ജോയ് മാത്യു പ്രതികരണവുമായി രംഗത്ത്. രൂക്ഷമായ ഭാഷയിലാണ് നടൻ റിപ്പോർട്ടർ ചാനലിനെ വിമർശിച്ച് രംഗത്ത് വന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

മാധ്യമപ്രവർത്തനം കുറേക്കാലം ഞാനും ചെയ്തതാണ് ,ഇപ്പോഴും ചെയ്യുന്നുമുണ്ട് .അത് ഏറെ ഉത്തരവാദിത്വമുള്ള ജോലിയാണെന്നും ഞാൻ കരുതുന്നു .എന്നാൽ വാർത്തകൾ വളച്ചൊടിച്ചും യാഥാർഥ്യത്തെ മറച്ചുവെച്ചും തങ്ങൾക്ക് താല്പ്പര്യമുള്ള പാർട്ടിക്കാരെ സന്തോഷിപ്പിക്കുന്നതിനു ചെയ്യുന്ന പണിയെ മാധ്യമപ്രവർത്തനം എന്നല്ല മറ്റൊരു പേരാണ് വിളിക്കുക .(അത് വായനക്കാർക്ക് വിട്ടുകൊടുക്കുന്നു )
അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്
റിപ്പോർട്ടർ ചാനൽ
സംശയമുണ്ടെങ്കിൽ എന്റെ വീഡിയോയും ഇവന്മാരുടെ റിപ്പോർട്ടിംഗ് രീതിയും നോക്കുക

Related posts

Leave a Comment