മഹിള കോൺഗ്രസ്” അമ്മ നടത്തം” സംഘടിപ്പിച്ചു

കോട്ടയം: ബി.ജെ.പി വർഗീയ പാർട്ടി എന്ന പ്പോലെ സി.പി.എം ക്രിമിനലുകളുടെ പാർട്ടിയാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ.ജെബി മേത്തർ ആരോപിച്ചു. കല്യാണ വീട്ടിലേക്ക് വരെ ബോംബേറിഞ്ഞ് ആളുകളെ കൊല്ലുന്ന തരത്തിലേക്ക് സി.പി.എം.മാറി. രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുകയും, രാഷ്ട്രീയ എതിരാളികളെ കിട്ടിയില്ലെങ്കിൽ സ്വന്തം അനുയായികളെ കുരുതികൊടുത്ത് ആഘോഷിക്കുകയും, ബക്കറ്റ് പിരിവ് നടത്തുകയും ചെയ്യുന്ന ക്രിമിനൽ സംഘമാണ് സി.പി.എം. സി.പി.ഐ(എം)എന്നാൽ ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ(മർഡർ) എന്നാണ്.
മുഖ്യമന്തിയുടെ സ്വന്തം ജില്ലയിലെ കണ്ണൂരിലെ സി.പി.എമ്മുകാർ ബോംബ് നിർമ്മാണം കുടിൽ വ്യവസായം പ്പോലെ നടത്തുകയാണ്. ബോൾ ഏറിഞ്ഞു കളിക്കേണ്ട കുട്ടികളെ കൊണ്ട് ബോംബ് എറിയിപ്പിക്കുകയാണ്. എങ്ങനെ ക്രിമിനൽ ആവാമെന്ന ട്രെയ്നിംഗാണ് സി.പി.എം യുവാക്കൾക്ക് നൽകി കൊണ്ടിരിക്കുന്നത്. ഓരോ അക്രമത്തിലും അമ്മമാരുടെ നെഞ്ച് പിടയുകയാണ്. കൊല്ലപ്പെടുന്നത് മക്കളും സഹോദരങ്ങളുമാണ്.കൊലപാതകികളുടെ സുരക്ഷയാണ് സി.പി.എമ്മിന്റെ പ്രാധന അജണ്ടയെന്ന് ജെബി കുറ്റപ്പെടുത്തി. കേരളത്തിൽ മാഫിയ രാജാണ് . ആഭ്യന്തര വകുപ്പ് പൂർണ്ണ പരാജയമാണ് .
ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് പിണറായീ,കൊല്ലരുതേ ഞങ്ങളുടെ മക്കളെ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച അമ്മ നടത്തം എന്ന ഒറ്റ വരി ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജെബി. ഗാന്ധി സ്ക്വയർ മുതൽ ഡി.സി.സി ഓഫീസ് വരെയായിരുന്നു കോവിഡ് മാനദണ്ഡം പാലിച്ചുള്ള വ്യത്യസ്ത നിറഞ്ഞ സമരം.
മഹിളകോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഡോ. ശോഭ സലിമോൻ അധ്യക്ഷത വഹിച്ചു.പ്രസ്തുത ജാഥയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സുധാ കുര്യൻ., സംസ്ഥാന സെക്രട്ടറിമാരായ ബിന്ദു സന്തോഷ്കുമാർ , ബീന ബിനു, ജില്ലാ ജനറൽ സെക്രട്ടറിമാരായ സിസി ബോബി, ലിസമ്മ ബേബി, കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് മഞ്ജു എം. ചന്ദ്രൻ ,ചങ്ങനാശ്ശേരിയുടെ ചാർജ് വഹിക്കുന്ന ഗീത ശ്രീകുമാർ, പുതുപ്പള്ളിയുടെ ചാർജുള്ള ബീന കുന്നത്ത് , സിൻസി പാറയിൽ, ലൈസാമ്മ മുളവന ,തുടങ്ങിയ
വർ പ്രസംഗിച്ചു.

സ്ത്രീകളുടെ സാമൂഹ്യ ക്ഷേമ പെൻഷൻ ഇരട്ടിയാക്കണമെന്നും ബസ് യാത്ര നിരക്ക് അമ്പത് ശതമാനം കുറയ്ക്കണമെന്നും വനിതാസംരംഭങ്ങൾക്ക് കൂടുതൽ സഹായം നൽകണമെന്നും മഹിള കോൺഗ്രസ് ധനമന്ത്രിക്ക് നൽകിയ ബജറ്റ് നിർദ്ദേശങ്ങളിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജെബി പറഞ്ഞു

Related posts

Leave a Comment