ഭാര്യ കരൾ പകുത്ത് നൽകും; അരുണിന് വേണം 20 ലക്ഷം

ഹരികുമാർ കുന്നത്തൂർ

ശാസ്താംകോട്ട : കരളിൽ കാൻസർ ബാധിച്ച യുവാവ് കരൾ മാറ്റിവയ്ക്കാൻ സുമനസുകളുടെ സഹായം തേടുന്നു.പോരുവഴി നടുവിലേമുറി സ്വപ്നത്തിൽ മുകുന്ദൻപിള്ളയുടെ മകൻ അരുൺകുമാർ(35) ആണ് കനിവ് കാത്തു കഴിയുന്നത്. അടിയന്തിരമായി കരൾ മാറ്റിവയ്ക്കാത്ത പക്ഷം ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതിയാണ്. കരൾ പകുത്ത് നൽകി അരുണിനെ
ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഭാര്യ തയ്യാറാണെങ്കിലും അതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തുമെന്ന ആധിയിലാണ് കുടുംബം.20 ലക്ഷം രൂപയാണ് വേണ്ടി വരുന്നത്.അടുത്തിടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കരളിൽ ക്യാൻസറാണെന്ന് കണ്ടെത്തിയത്. കരൾ മാറ്റിവയ്ക്കുകയെന്ന പോംവഴി മാത്രമാണ് ജീവൻ നിലനിർത്താൻ സഹായിക്കുവെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.നിലവിൽ ചികിത്സക്കായി കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഭാര്യയും പ്രായമായ അമ്മയും പക്ഷാഘാതം വന്ന് കിടപ്പിലായ അച്ഛനുമടങ്ങുന്ന നിർധന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു അരുൺ.വീടും സ്ഥലവും ജപ്തി ഭീഷണിയിലുമാണ്. ഇപ്പോൾത്തന്നെ ചികിത്സക്കായി ലക്ഷങ്ങൾ ചെലവഴിച്ചു കഴിഞ്ഞു. കുടുംബത്തിൻ്റെ അവസ്ഥ മനസിലാക്കി നാട്ടുകാർ ഒന്നടങ്കം അരുണിൻ്റെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയിട്ടുണ്ട്.കോവൂർ കുഞ്ഞുമോൻ എംഎൽഎ രക്ഷാധികാരിയും പോരുവഴി പഞ്ചായത്ത് പ്രസിഡൻ്റ് ബിനു മംഗലത്ത് ചെയർമാനും വാർഡ് അംഗം വിനു.ഐ.നായർ കൺവീനറായും ചികിത്സാ സഹായ സമിതി രൂപവത്കരിച്ചു.എസ്.ബി.ഐ. ശൂരനാട് ശാഖയിൽ അരുൺകുമാർ.എംന്റെ പേരിൽ അക്കൗണ്ട്തുറന്നു.നമ്പർ:40321683290.IFSC SBIN0071240.ഗൂഗിൾ പേ/ഫോൺ പേ:7902549570.

Related posts

Leave a Comment