ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ ഭാര്യ മരിച്ചു

സേലത്ത് ഭാര്യയ്ക്ക് നേരെയുണ്ടായ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഭാര്യ മരിച്ചു. ഭര്‍ത്താവുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് രേവതി തന്റെ അമ്മയുമായി തിങ്കളാഴ്ച പോലീസ് സ്റ്റേഷനിലെത്തി അറിയിച്ചിരുന്നു. ഭര്‍ത്താവിനെതിരേ രേവതി നല്‍കിയ പരാതിയുടെ സ്ഥിതി അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് സംഭവം നടന്നത് .കുടുംബകലഹമാണ് കൊലപാതകത്തില്‍ എത്തിയത് . രേവതി ഭര്‍ത്താവ് യേശുദാസുമായി പിണങ്ങി മാറി താമസിക്കുകയായിരുന്നു. ആക്രമണത്തില്‍ രേവതിയുടെ അമ്മയ്ക്കും പരിക്കേറ്റുണ്ട് . ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ യേശുദാസിനെ പോലീസ് അറസ്റ്റ് ചെയ്തു.

Related posts

Leave a Comment