പോര് ശക്തമാകുന്നു ; സിപിഎം വിട്ട് സിപിഐയിൽ ചേരുന്നവർക്ക് പ്രത്യേക പരി​ഗണനാ വാ​ഗ്ദാനം

കൊല്ലം: സിപിഐഎം വിട്ടുവരുന്നവർക്ക് പ്രത്യേക പരിഗണന നൽകാൻ തീരുമാനിച്ച് സിപിഐ. കാൻഡിഡേറ്റ് മെമ്പർഷിപ്പില്ലാതെ സിപിഐയിൽ നേരിട്ട് അംഗത്വം നൽകും. നേരത്തെ ആറുമാസം കാൻഡിഡേറ്റ് മെമ്പർഷിപ്പിന് ശേഷമായിരുന്നു സിപിഐയിൽ പൂർണ അംഗത്വം ലഭിച്ചിരുന്നത്. ഇന്നലെ ചേർന്ന നിർവാഹക സമിതിയുടെതാണ് തീരുമാനങ്ങൾ.സിപിഐ നിർവാഹക സമിതിയുടെ അംഗത്വ പരിശോധന പുരോഗമിക്കുക്കുന്നതിനിടെയാണ് തീരുമാനം. ഒട്ടേറെ പുതിയ നേതാക്കൾ സിപിഐഎം വിട്ടുവരാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് സിപിഐയുടെ നീക്കം. പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട് സമ്മേളനങ്ങൾ ആരംഭിക്കുന്നതിന് മുൻപാണ് പുതിയ അംഗങ്ങളെ പരോക്ഷമായി സ്വീകരിച്ചുകൊണ്ടുകൂടിയുള്ള സിപിഐയുടെ നടപടി.

Related posts

Leave a Comment