ശ​ക്ത​മാ​യ കാ​റ്റി​ല്‍ ഭാഗീകമായി തകർന്ന ഭിത്തി അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ ത​ക​ര്‍​ന്ന്​ ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു

ചാ​വ​ക്കാ​ട്: വീടിന്റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നി​ടെ ഭി​ത്തി ത​ക​ര്‍ന്നു​വീ​ണ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. തി​രു​വ​ത്ര കു​മാ​ര്‍ സ്കൂ​ളി​നു കി​ഴ​ക്ക് പ​രേ​ത​നാ​യ ന​ടു​വി​ല്‍ പു​ര​ക്ക​ല്‍ കുട്ടന്റെ മ​ക​ന്‍ സു​നി​ല്‍കു​മാ​റാ​ണ് (52) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 നാണു സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ല്‍ സു​നി​ല്‍കുമാറിന്റെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍ന്നി​രു​ന്നു.

ഇ​തേ തു​ട​ര്‍​ന്ന് വീ​ട് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സു​നി​ല്‍​കു​മാ​റി​നെ ചാ​വ​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ച്ചു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന്​ ന​ഗ​ര​സ​ഭ ശ്മ​ശാ​ന​ത്തി​ല്‍. മാ​താ​വ്: ക​മ​ലാ​ക്ഷി. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ള്‍: അ​ഭി​ന​വ്, അ​നാ​മി​ക.

Related posts

Leave a Comment