കാത്തിരിപ്പിന് വിരാമം ; മണി ഹെയ്‌സ്റ്റ് അവസാന പതിപ്പ് നാളെ എത്തുന്നു : തൊഴിലാളികൾക്ക് അവധി നൽകി ഐ ടി കമ്പനികൾ

ലോകമെമ്പാടും ആരാധകരുള്ള സ്പാനിഷ് സീരീസാണ് മണി ഹെയ്‌സ്റ്റ്. ഏറ്റവും പ്രചാരം നേടിയ ഇംഗ്ലീഷ് അല്ലാത്ത രണ്ടാമത്തെ സീരീസ് കൂടെയാണ് നെറ്റ് ഫ്ളിക്‌സിലൂടെ റിലീസായ മണി ഹെയ്‌സ്റ്റ്. ഇപ്പോൾ ‘This is the beginning of the end’ എന്ന പേരിൽ അഞ്ചാമത്തെയും അവസാനത്തെയും സീസൺ പുറത്തിറങ്ങുകയാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിലും സെപ്റ്റംബർ 3 വെള്ളിയാഴ്ച തന്നെയാണ് മണി ഹെയ്‌സ്റ്റ് പുറത്തിറങ്ങുക. പത്ത് എപ്പിസോഡുകലുള്ള സീസൺ 5 രണ്ട് വോളിയം ആയിട്ടാകും റിലീസാകുക. രണ്ടാം വോളിയം ഡിസംബർ 3 നാണ് റിലീസ്. മണി ഹെയ്‌സ്റ്റ് കാണുന്നതിനായി ജയ്‌പൂർ ഐ ടി കമ്പനി തൊഴിലാളികൾക്ക് സെപ്റ്റംബർ 3 നു അവധി നൽകിയത് മുൻപ് തന്നെ വാർത്തയായിരുന്നു.

Related posts

Leave a Comment