കാത്തിരിപ്പ് അവസാനിച്ചു; എംജി ആസ്റ്റർ സെപ്റ്റംബർ 15ന് എത്തും

പ്രമുഖ വാഹന നിർമാതാക്കളായ എംജി മോട്ടോഴ്‌സ് പുതിയ മോഡലായ ആസ്റ്റർ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചു. എംജിയുടെ ചെറു എസ് യു വി ആയ ആസ്റ്ററിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം എന്ന സെഗ്മെന്റ് ഉണ്ടായിരിക്കും. അഡ്വാൻസ്ഡ് ഡ്രൈവർ അസ്സിസ്റ്റിന്റെ ഭാഗമായി ഒരു റോബോട്ട് കാറിനുള്ളിൽ ഇടം പിടിക്കുമെന്നാണ് കമ്പനി പറയുന്നത്. 4ജി സിം കണക്റ്റിവിറ്റി ആണ് ഉപയോഗപ്പെടുത്തുക.

120 എച്ച്പി കരുത്തും 150 എൻഎം ടോർക്കുമുള്ള 1.5 ലിറ്റർ പെട്രോൾ എൻജിനും 163 എച്ച്പി കരുത്തും 203 എൻഎം ടോർക്കും നൽകുന്ന 1.3 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എൻജിനുകളോടെ ആണ് പുതിയ വാഹനം എത്തുന്നത്. വില ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Related posts

Leave a Comment