Featured
വീക്ഷണം പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും
കൊച്ചി: വീക്ഷണം വാർഷികാഘോഷവും പുരസ്കാര വിതരണവും ഇന്ന്. എറണാകുളം കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന വാർഷിക ആഘോഷവും പുരസ്കാര വിതരണവും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും കർണാടക ഊർജ്ജ വകുപ്പ് മന്ത്രിയുമായ കെ ജെ ജോർജ് ഉദ്ഘടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ മുഖ്യാതിഥിയാകും. എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, നിയമസഭ കക്ഷി ഉപ നേതാവ് കെ ബാബു എംഎൽഎ, എംഎൽഎമാരായ ടി ജെ വിനോദ്, ഉമ തോമസ്, അൻവർ സാദത്ത്, റോജി എം ജോൺ, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി, കെപിസിസി വൈസ് പ്രസിഡന്റുമാരായ വി ജെ പൗലോസ്, വി പി സജീന്ദ്രൻ, വീക്ഷണം മാനേജിംഗ് എഡിറ്റർ ശൂരനാട് രാജശേഖരൻ, വീക്ഷണം ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോസഫ് വാഴയ്ക്കൻ, അജയ് തറയിൽ, നേതാക്കളായ ദീപ്തി മേരി വർഗീസ്, ബി എ അബ്ദുൽ മുത്തലിബ്, മുഹമ്മദ് ഷിയാസ്, ഡൊമനിക് പ്രസന്റേഷൻ, മനോജ് മൂത്തേടൻ, വീക്ഷണം സീനിയർ ഡെപ്യൂട്ടി എഡിറ്റർ പി സജിത്ത് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കും. വീക്ഷണം മാനേജിംഗ് ഡയറക്ടർ ജയ്സൺ ജോസഫ് സ്വാഗതവും ജനറൽ മാനേജർ പ്രവീൺ വി ആർ നന്ദിയും രേഖപ്പെടുത്തുമെന്ന് പ്രോഗ്രാം ജനറൽ കൺവീനർ അനിൽ ജോർജ് അറിയിച്ചു.
ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം നൽകുന്ന ജീവകാരുണ്യ പ്രവർത്തനത്തിനുള്ള പ്രഥമ വീക്ഷണം ഉമ്മൻചാണ്ടി സ്മാരക പുരസ്‌കാരം സിസ്റ്റർ ലിസി ചക്കാലയ്ക്കലിന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സമ്മാനിക്കും. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും മൊമന്റോയും അടങ്ങുന്നതാണ് പുരസ്കാരം. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ സമ്മാനിക്കും. അശരണരായ 150ലേറെ കുടുംബങ്ങൾക്കാണ് തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഹയര്‍ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായ സിസ്റ്റർ ലിസി ചക്കാലയ്ക്കൽ തണലൊരുക്കിയത്. അധ്യാപനത്തിനൊപ്പം പഠിപ്പിക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നത് പതിവാക്കി. അങ്ങനെ ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളുടെ ദയനീയ ജീവിതസാഹചര്യം മനസ്സിലാക്കിയ സിസ്റ്റർ ‘ഹൗസ് ചാലഞ്ച്’ എന്ന പദ്ധതിക്കു രൂപം കൊടുക്കുകയായിരുന്നു. തൃശൂർ ജില്ലയിലെ മേലടൂരിൽ ജനിച്ച സിസ്റ്റർ ലിസി എഫ്എംഎം സന്യാസിനി സമൂഹാംഗമാണ്.
സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് വീക്ഷണം ഏർപ്പെടുത്തിയ വീക്ഷണം സി പി ശ്രീധരൻ സ്മാരക പുരസ്‌കാരം ഡോ. എം ലീലാവതി ടീച്ചർക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമ്മാനിക്കും. തൊണ്ണൂറ്റിയേഴാം വയസ്സിലേക്ക് കടക്കുന്ന എഴുത്തുകാരി ഡോ. എം ലീലാവതി സാഹിത്യ നിരൂപണം, അധ്യാപനം, ജീവചരിത്ര രചന, വിവര്‍ത്തനം, കവിത തുടങ്ങിയ എല്ലാ മേഖലകളിലും സജീവമാണ്. മലയാള സാഹിത്യത്തിലെ പ്രാചീനവും ആധുനികവുമായ കാവ്യലോകത്തെ വായനക്കാരിലേക്ക് കൂടുതല്‍ അടുപ്പിച്ചതില്‍ ടീച്ചര്‍ക്ക് വലിയ പങ്കുണ്ട്. പത്രപ്രവർത്തനരംഗത്തെ ശ്രദ്ധേയ ഇടപെടലുകൾക്ക് വീക്ഷണം മാധ്യമ പുരസ്‌കാരം ടെലിഗ്രാഫ് എഡിറ്റർ ഇൻലാർജ് ആർ രാജഗോപാലിന് സമ്മാനിക്കും. സംഘപരിവാറിനെതിരെ നിരന്തരം വസ്തുതാപരമായ വിമർശനങ്ങൾ നടത്തി ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു ഇദ്ദേഹം. മതേതര ജനാധിപത്യ നിലപാടുകളിൽ ഊന്നിയുള്ള എഴുത്തുകൾക്ക് വലിയ സ്വീകാര്യതയാണുള്ളത്.
മികച്ച സംരംഭകർക്കുള്ള വീക്ഷണം ബിസിനസ് അവാർഡുകളും പ്രവാസ മേഖലയിലെ ശ്രദ്ധേയ ഇടപെടലുകൾക്ക് വീക്ഷണം പ്രവാസി പുരസ്കാരവും ചടങ്ങിൽ നൽകും. ഐടി മേഖലയിലെ മികച്ച സംഭാവനയ്ക്ക് എൻ ജഹാംഗീറിനും(നെസ്റ്റ് ഗ്രൂപ്പ്) ഇലക്ട്രോണിക്സ് വ്യവസായ രംഗത്തെ മികച്ച സംഭാവനയ്ക്ക് ഷിജോ കെ തോമസിനും(ഓക്സിജൻ) ആരോഗ്യ മേഖലയിലെ മികച്ച സംഭാവനയ്ക്ക് ആന്റണി വൈദ്യനും(സൗഭദ്ര ആയുർവേദ ആശുപത്രി) പ്രവാസ വ്യവസായ മേഖലയിലെ മികച്ച സംഭാവനയ്ക്ക് ജെബി കെ ജോണിനും കർണാടക ഊർജ്ജവകുപ്പ് മന്ത്രി കെ ജെ ജോർജ് സംരംഭക പുരസ്കാരങ്ങൾ സമ്മാനിക്കും. പ്രവാസ ലോകത്തെ ജീവകാരുണ്യ പ്രവർത്തനത്തിന് പ്രവാസി ശ്രേഷ്ഠ പുരസ്കാരം വർഗീസ് പുതുകുളങ്ങരയ്ക്ക് കർണാടക ഊർജ്ജവകുപ്പ് മന്ത്രി കെ ജെ ജോർജ് സമ്മാനിക്കും. ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
Featured
തെലുങ്കാനയിൽ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഹൈദരാബാദ്: തെലുങ്കാനയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. എടൂർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുളുഗു എസ്പി ശബരീഷ് പറഞ്ഞു. രണ്ട് എകെ 47 തോക്കുകളും വിവിധ സ്ഫോടക വസ്തുക്കളും ഉൾപ്പെടെ വൻ ആയുധശേഖരം പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.
നവംബർ 22-ന് ഛത്തീസ്‌ഗഡിലെ സുക്മ ജില്ലയിൽ പത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
Delhi
രാജ്യത്ത് വീണ്ടും പാചകവാതക സിലിണ്ടര്‍ വില വർദ്ധിപ്പിച്ചു
ന്യൂഡൽഹി: പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വർദ്ധിപ്പിച്ചു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല. തുടര്‍ച്ചായ അഞ്ചാം മാസമാണ് വില വർദ്ധിപ്പിക്കുന്നത്. അഞ്ച് മാസത്തിനിടെ കൂട്ടിയത് 173. 5 രൂപയാണ്. കഴിഞ്ഞ നവംബറില്‍ എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറിന് 62 രൂപ വര്‍ധിപ്പിച്ചിരുന്നു.
വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി വര്‍ധിച്ചു. ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടറിന്റെ വില 1818 രൂപയാണ്. കോല്‍ക്കത്തയില്‍ 1927 രൂപയും മുംബൈയില്‍ 1771 രൂപയും ചെന്നൈയില്‍ 1980.50 രൂപയുമാണ് വില.
chennai
ഫിൻജാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി; തമിഴ്നാട്ടിലെ 6 ജില്ലകളിലും പോണ്ടിച്ചേരിയിലും റെഡ് അലർട്ട്
ചെന്നൈ: ഫിൻജാല്‍ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഇപ്പോള്‍ അതിതീവ്ര ന്യൂനമർദ്ദമായി മാറി.ഇന്നലെ രാത്രി പതിനൊന്നരയോടെ പൂർണമായി കരയില്‍ പ്രവേശിച്ച ഫിൻജാല്‍ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്.
ചെന്നൈയില്‍ മഴക്കെടുതിയില്‍ 3 പേർ മരിച്ചതായാണ് വിവരം. കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലർച്ചെ ഒരു മണിയോടെ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. ചെങ്കല്‍പെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുകയാണ്. 12 ജില്ലകളില്‍ ഓറഞ്ച് അലർട്ടും ചെന്നൈ ഉള്‍പ്പെടെ 10 ജില്ലകളില്‍ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
-
News2 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login