International
പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്ന് യുഎസ് പിന്മാറി

പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്നും പിന്മാറി യുഎസ്. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ഉടന്‍ നടപ്പിലാക്കിയ പ്രഖ്യാപനമാണിത്. കൂടാതെ യുഎസ് മെക്സിക്കോ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവയ്ക്കുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ അനധികൃതമായി അമേരിക്കയിൽ താമസിക്കുന്ന കുടിയേറ്റക്കാരെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം രാജ്യത്ത് സ്ത്രീ- പുരുഷൻ എന്നീ രണ്ട് വിഭാഗങ്ങളെ മാത്രമേ അംഗീകരിക്കൂ എന്നും ട്രംപ് വ്യക്തമാക്കി.
ഫെഡറല്‍ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം സംസ്‌കാരം അവസാനിപ്പിക്കുന്ന ഉത്തരവും നടപ്പിലായി. ഇത് ഫെഡറല്‍ തൊഴിലാളികള്‍ ആഴ്ചയില്‍ അഞ്ച് ദിവസവും അവരുടെ ഓഫീസുകളിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാക്കും. ബൈഡന്‍ ഭരണകൂടം ഫെഡറല്‍ തൊഴിലാളികളെ വര്‍ധിപ്പിക്കാനും നിരവധി പേര്‍ക്ക് ശമ്പള വര്‍ധനവ് നല്‍കാനും നടപടികള്‍ സ്വീകരിച്ചിരുന്നു.
പാരീസ് ഉടമ്പടിയില്‍നിന്നുളള പിന്മാറ്റം ആഗോള താപനത്തെ ചെറുക്കാനുള്ള ലോകമെമ്പാടുമുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ്. ഈ നടപടി അവരുടെ അടുത്ത സഖ്യകക്ഷികളില്‍ നിന്നുപോലും യുഎസിനെ അകറ്റി നിർത്താൻ കാരണമാകും. പാരീസ് ഉടമ്പടി യുഎസ് ഉപേക്ഷിക്കുമെന്ന് 2017ല്‍ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
Bengaluru
ബംഗളൂരുവിൽ 75 കോടിയുടെ എംഡിഎംഐയുമായിവിദേശ വനിതകൾ പിടിയിൽ; കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട

ബംഗളൂരു: കർണാടകയിൽ 75 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് വിദേശവനിതകൾ പിടിയിൽ. ഡൽഹിയിൽനിന്നും ബംഗളുരുവിൽ വന്നിറങ്ങിയ രണ്ട് വിദേശികളിൽനിന്നാണ് 37.87 കിലോ എംഡിഎംഎ പിടിച്ചത്. കർണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണിത്. പിടിയിലായ രണ്ട് സ്ത്രീകളും സൗത്ത് ആഫ്രിക്കൻ സ്വദേശികളാണ്. മംഗളൂരു പോലീസിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. ബംബ, അബിഗേയ്ൽ അഡോണിസ് എന്നിവർ ആണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്ന് അറസ്റ്റിലായ നൈജീരിയൻ സ്വദേശി പീറ്റർ ഇക്കെഡി ബെലോൻവു എന്നയാളിൽ നിന്നാണ് ഇവരെക്കുറിച്ച് വിവരം കിട്ടിയത്. വലിയ ലഹരിക്കടത്ത് നെറ്റ് വർക്കിലെ പ്രധാന കണ്ണികൾ ആണ് പിടിയിലായതെന്ന് മംഗളുരു കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തുള്ള നീലാദ്രി നഗറിൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടു ത്തത്. ഇവരിൽ നിന്ന് രണ്ട് പാസ്പോർട്ടുകളും നാല് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
Global
ട്രംപുമായുള്ള കേസ് തീര്‍പ്പാക്കാന്‍ ഒരുങ്ങി മെറ്റ

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കേസ് തീര്‍പ്പാക്കാന്‍ 25 ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് മെറ്റ. 2021 ജനുവരി 6 ന് ക്യാപിറ്റോളിനു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തതിന് ശേഷം കമ്പനിക്കെതിരെ ട്രംപ് ഫയല്‍ ചെയ്ത കേസ് ആണ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നത്. മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും മറ്റ് വന്‍കിട ടെക്നോളജി കമ്പനികളുമായി ചേര്‍ന്ന് ട്രംപുമായി സഹകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടപടി. തന്റെ വിമര്‍ശകരോടും എതിരാളികളോടും പ്രതികാരം ചെയ്യുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. നഷ്ടപരിഹാരത്തില്‍ 22 ലക്ഷം ഡോളര്‍ ട്രംപിന് ലഭിക്കും.
Featured
മോദി അടുത്തമാസം യു എസ് സന്ദർശിക്കുമെന്ന് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം യുഎസ് സന്ദര്‍ശിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം മോദിയുമായുള്ള ഫോൺ സംഭാഷണത്തെ തുടര്‍ന്നാണ് ട്രംപിന്റെ സ്ഥിരീകരണം. അടുത്തമാസം അദ്ദേഹം യുഎസ് സന്ദര്‍ശിക്കുമെന്നും തീയതി നിശ്ചയിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നേക്കുമെന്നുള്ള അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login