Featured
വ്യാപാര മേഖലയിലെ അടിയന്തിര പ്രശ്നങ്ങൾക്ക് പരിഹാരം കാണണം ;വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ നിവേദനം നൽകി

തിരുവനന്തപുരം: വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്ന ജി.എസ്.ടിയിലെ പ്രായോഗികമല്ലാത്ത നിലപാടുകൾ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ മാറ്റണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരിൽക്കണ്ട് ആവശ്യപ്പെട്ടു. അശാസ്ത്രിയമായ പ്ലാസ്റ്റിക്ക് നിരോധന നിയമത്തിലെ അപാകതകൾ പരിഹരിക്കണം, വർദ്ധിപ്പിച്ച വൈദ്യുതിച്ചാർജ്ജ് പിൻവലിക്കണം, വെട്ടിക്കുറച്ച വ്യാപാരി ക്ഷേമനിധി പെൻഷൻ പുന:സ്ഥാപിക്കണമെന്നും ഭാരാവാഹികൾ പറഞ്ഞു.
ടെസ്റ്റ് പർച്ചേസിന്റെ പേരിൽ വ്യാപാരികളെ കൊള്ളയടിക്കുന്ന നടപടികൾ അവസാനിപ്പിക്കുകയും ആംനസ്റ്റി സ്കീമിൽ അടക്കേണ്ട നികുതിയുടെ 18% നിരക്കിൽ ഈടാക്കുന്ന പലിശ ഒഴിവാക്കുകയും ചെയ്യണം. അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റും ജി.എസ്.ടി കൊടുത്തു വരുത്തുന്ന സാധനങ്ങളുടെ ഇൻപുട്ട് ടാക്സ് അവർ റിട്ടേൺ ഫയൽ ചെയ്തില്ലെന്ന കാരണത്താൽ വാങ്ങിയ വ്യാപാരിയിൽ നിന്നും വീണ്ടും നികതിയും, പലിശയും പിഴപ്പലിശയും ചേർത്ത് ലക്ഷങ്ങളുടെ നികുതി അടക്കാൻ നോട്ടീസുകൾ നൽകുന്നു. അന്യസംസ്ഥാനത്തെ വ്യാപാരികൾ ചെയ്യുന്ന കുറ്റത്തിന് കേരളത്തിലെ വ്യാപാരികളെ ശിക്ഷിക്കുന്ന കാടൻ നിയമമാണ്, ജി.എസ്.ടി നിയമത്തിന്റെ മറപിടിച്ച് ഉദ്യോഗസ്ഥർ നടത്തിവരുന്നത്. നിയമങ്ങൾ, ചട്ടങ്ങൾ, ഫോമുകൾ, റിട്ടേണുകൾ, ജി.എസ്.റ്റി പോർട്ടൽ എന്നിവയിൽ നിത്യേനയെന്നോണം വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ അവസാനിപ്പിക്കണം. ഇത് മൂലം മാറ്റങ്ങൾ അറിയാതെ റിട്ടേൺ സമർപ്പിക്കുന്ന വ്യാപാരികളെ ഭീമമായ തുക പിഴയായ് അടപ്പിച്ച് പീഡിപ്പിക്കുന്നത് അനുവദിക്കാൻ കഴിയില്ല. ജി.എസ്.റ്റി.ആർ1, 3ബി എന്നിവയിൽ ഉണ്ടാകുന്ന തെറ്റുകൾ തിരുത്തുന്നതിനുള്ള അവസരം നൽകണം. അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് പുതുതായി ഏർപ്പെടുത്തിയ ജി.എസ്.ടി പിൻവലിക്കണം.
പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ നടത്തുന്നത് ഇരട്ടത്താപ്പ് നയമാണ്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാനും നിർലോഭം അവ ഉപയോഗിക്കാനും റിലയൻസ് പോലുള്ള കോർപ്പറേറ്റുകൾക്കും കുത്തക ഭീമൻമാർക്കും ബ്രാൻഡഡ് കമ്പനികൾക്കും അനുവാദം കൊടുക്കുകയും പാവപ്പെട്ട വ്യാപാരികളുടെമേൽ മാത്രം നിരോധനം അടിച്ചേൽപ്പിക്കുകയുമാണ്. പ്ലാസ്റ്റിക് നിരാധനത്തിൽ സർക്കാരിന് ആത്മാർത്ഥതയുണ്ടങ്കിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഉൽപാദന സ്ഥലത്ത് തന്നെ നിരോധിച്ചാൽ പ്രശ്നം തീരില്ലേ? പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ ബദൽ സംവിധാനം നിലവിൽ വരുന്നത് വരെ പ്ലാസ്റ്റിക് നിരോധനത്തിൽ ഇളവ് വേണം. വ്യാപാരികൾ അംശാദായം അടച്ച് കൊണ്ടിരിക്കുന്ന വ്യാപാരി ക്ഷേമനിധിയിൽ നിന്നും ലഭിച്ച് കൊണ്ടിരുന്ന പെൻഷനിൽ നിന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ 300 രൂപ വെട്ടിക്കുറച്ചിരിക്കുകയാണ്. സാമ്പത്തിക ശേഷിയുള്ള സമ്പന്നൻമാർക്കുവരെ പ്രതിമാസം 1600 രൂപ സാമൂഹ്യ പെൻഷൻ അനുവദിച്ചിരിക്കുന്ന സർക്കാരാണ്, ജീവിത സായാഹ്നത്തിൽ ആരോഗ്യം നശിച്ച് രോഗിയായ് മരുന്ന് മേടിക്കാൻ വരെ ആശ്രയിച്ചിരുന്ന, തുച്ഛമായ പെൻഷൻ തുക വീണ്ടും വെട്ടിക്കുറച്ചിരിക്കുന്നത്.
ഇതിനെല്ലാം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, മന്ത്രിമാര്‍ക്കും നിവേദനങ്ങൾ നൽകി ചർച്ചയിൽ സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് പി. കുഞ്ഞാവു ഹാജി, (മലപ്പുറം), ജനറൽ സെക്രട്ടറി ദേവസ്യാ മേച്ചേരി (കണ്ണൂർ), ട്രഷറർ തോമസ്കുട്ടി (കോട്ടയം) തുടങ്ങിയവർ പങ്കെടുത്തു.
Featured
ഫെബ്രുവരി 7ന് കോണ്‍ഗ്രസ്
കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും

കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്.ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ടി.യു.രാധാകൃഷ്ണന് പറഞ്ഞു.
Featured
ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും

സുഡാൻ: ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാർപാപ്പയുടെ പ്രതികരണം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശന വിവരം അറിയിച്ചത്.
Featured
ഇടുക്കി മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി

ഇടുക്കി: മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപ് (20)നെയാണ് കാണാതായത്. മുതിരപ്പുഴയിലെ ചുനയംമാക്കൽകുത്ത് കാണാനാണ് സന്ദീപും സുഹൃത്തുക്കളും എത്തിയത്. വെള്ളത്തിലിറങ്ങിയ സന്ദീപ് കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.പൊലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 weeks ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured2 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured3 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi3 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login