Connect with us
48 birthday
top banner (1)

Thiruvananthapuram

സർവ്വേ വകുപ്പിലെ അശാസ്ത്രീയമായ ഔട് ടേൺ പിൻവലിക്കണം; രമേശ് ചെന്നിത്തല

Avatar

Published

on

തിരുവനന്തപുരം: ഡിജിറ്റൽ റിസർവ്വേയിൽ ഒരു ദിവസം ചെയ്യേണ്ട ജോലി നിർവ്വചിച്ചു കൊണ്ട് സർവ്വേ വകുപ്പ് അശാസ്ത്രീയമായി നിർണയിച്ച ഔട്ടേൺ (out turn) പിൻവലിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സർവ്വേ ഡയറക്ടറേറ്റിനു മുമ്പിൽ കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവിലെ ഔട്ടേൺ, സർവ്വേ ചെയ്യുന്ന ഭൂപ്രദേശത്തിൻ്റെ ഘടനയുടെ അടിസ്ഥാനത്തിലല്ല നിർണയിച്ചിട്ടുള്ളത്. ഇതിലൂടെ ജീവനക്കാർക്ക് മേൽ അമിത ജോലിഭാരം അടിച്ചേൽപ്പിക്കുകയാണ്. പകൽ സമയത്ത് ഫീൽഡ് ജോലിയും രാത്രി ഇത് സംബസിച്ച് റെക്കോർഡ് തയ്യാറാക്കേണ്ട ദുരവസ്ഥയാണു ള്ളത്. ചില പ്രദേശങ്ങളിൽ കണക്റ്റിവിറ്റിയിലെ പ്രശ്നം മൂലം ജോലി തടസ്സപ്പെടുന്നു.ഇക്കാരണത്താൽ മാത്രം ഒരു ജീവനക്കാരനു പോലും ദൈനംദിന ടാർജറ്റ് പൂർത്തീകരിക്കാൻ കഴിയാതെ വരുന്നു.
നിശ്ചയിച്ച് നൽകിയിട്ടുള്ള ഒട്ടേൺ തുടർച്ചയായി പൂർത്തീകരിക്കാത്ത ജീവനക്കാരുടെ ശമ്പളം പോലും തടയാനുളള നീക്കം നടക്കുന്നു.ഇത്തരത്തിൽ തിടുക്കത്തിൽ ജോലി ചെയ്യിക്കുന്നത് മൂലം സർവ്വേയുടെ കൃത്യത നഷ്ടപ്പെടും. ഇക്കാരണങ്ങളാൽ പദ്ധതി തുടക്കം മുതൽ തന്നെ പാളുന്ന സാഹചര്യമാണുള്ളത്.

Advertisement
inner ad

നഗര ഗ്രാമപ്രദേശങ്ങൾക്കും മലയോര പ്രദേശങ്ങൾക്കും ഒരേ രീതിയിൽ ഫീൽഡ് ജോലികൾ പൂർത്തിയാക്കാൻ സമയപരിധി നിശ്ചയിച്ചു. യാഥാർത്ഥ്യബോധമില്ലാത്ത ഇത്തരം നടപടികൾ റിസർവേ നടപടികളെ ആകെ അട്ടിമറിക്കുകയായിരുന്നു. ജീവനക്കാർക്ക് വേണ്ടി ആരംഭിച്ച ക്യാമ്പ് ഓഫീസുകളിൽ അടിസ്ഥാനസൗകര്യം ലഭ്യമല്ലാത്തത് വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
വകുപ്പ് മേധാവികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന എല്ലാ വീഴ്ചകളുടെയും ഉത്തരവാദിത്വം ജീവനക്കാരുടെ തലയിൽ കെട്ടിവച്ച് അവരുടെ ശമ്പളം പോലും കവരുന്ന തരത്തിൽ കടുത്ത നടപടികളാണ് വകുപ്പ് ആലോചിക്കുന്നത് എന്ന് പരാതിയുണ്ട്.

സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതിന്റെ തുടർച്ചയായാണ് വകുപ്പുകളിലെ ഇത്തരം നടപടികൾ. അമിത ജോലി ഭാരം അടിച്ചേൽപ്പിച്ച് അത് നിർവ്വഹിക്കാൻ കഴിയാതെ വരുമ്പോൾ ഉദ്യോഗസ്ഥരെ പഴിചാരി സർവ്വേ നടപടികൾ സ്വകാര്യ മേഖലയക്ക് കൈമാറാനാണ് സർക്കാർ നീക്കം. ജീവനക്കാരുടെ കുടിശികയായ 18% ക്ഷാമബത്ത നൽകുന്നതിനോ ശമ്പളപരിഷ്കരണത്തിന്റെ കുടിശികയും ലീവ് സറണ്ടറും നൽകുന്നതിനോ സർക്കാർ ഇതേവരെ തയ്യാറായിട്ടില്ല.എല്ലാ വകുപ്പിലും ഓൺലൈൻ സ്ഥലംമാറ്റം യാഥാർത്ഥ്യമാക്കണമെന്ന് 2017ൽ തന്നെ സർക്കാർ ഉത്തരവിട്ടെങ്കിലും സർവേ വകുപ്പിൽ ഇതേവരെ ഇത് നടപ്പാക്കിയിട്ടില്ല.

Advertisement
inner ad

എച്ച്ആർഎംഎസിന്റെ പേര് പറഞ്ഞ് സ്ഥലംമാറ്റം വൈകിപ്പിക്കുന്നത് ജീവനക്കാർക്ക് അർഹമായ സ്ഥലംമാറ്റം ലഭിക്കുന്നതിന് തടസ്സമായി. യാതൊരു തരത്തിലുള്ള പഠനവും നടത്താതെ ഫീൽഡ് ജോലിക്ക് ഔട്ട് നിശ്ചയിച്ചത് അംഗീകരിക്കാൻ ആവില്ല. ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരെ അംഗീകരിക്കുന്ന സാഹചര്യമുണ്ടാകണം.അവരുടേതല്ലാത്ത തെറ്റുകൾക്ക് ജീവനക്കാരെ വേട്ടയാടരുത്. സർവ്വേ വകുപ്പിലെ പരാതികൾ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ എടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ജീവനക്കാർ തയ്യാറാകുന്ന സാഹചര്യമുണ്ടാകും. ജീവനക്കാരുടെ പോരാട്ടങ്ങൾക്ക് ശക്തമായ പിന്തുണ നൽകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. എം. ജാഫർഖാൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്. ഉമാശങ്കർ, എ . പി. സുനിൽ, സംസ്ഥാന സെക്രട്ടറി ബോബിൻ എന്നിവർ സംസാരിച്ചു.വി.എസ്.രാഘേഷ്, ശിഹാബ്, ജെ.എഡിസൺ, എം.എസ്.അജിത്കുമാർ, ആർ.എസ്.പ്രശാന്ത് കുമാർ, ജോർജ്ജ് ആൻറണി, ലിജു, എബ്രഹാം, ഷിബി കല്ലമ്പലം സനൂസി, അനിൽ, അനിൽ കുമാർ, ജയകൃഷ്ണൻ, ഷിബു, മാഹീൻ, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കഞ്ചിക്കോട് മദ്യനിര്‍മാണ ശാല: ടെണ്ടര്‍ പോലും വിളിക്കാതെ എന്തു ചട്ടമാണ് പാലിച്ചതെന്ന് രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: ടെണ്ടര്‍ വിളിക്കാതെയും യാതൊരു നടപടിക്രമങ്ങള്‍ പാലിക്കാതെയും ഓയാസിസ് കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പാലക്കാട് കഞ്ചിക്കോട് ഡിസ്റ്റിലറി തുടങ്ങാന്‍ അനുമതി നല്‍കിയതിന്റെ കാരണം അഴിമതിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. മന്ത്രി എം. ബി രാജേഷ് കാര്യങ്ങള്‍ ജനങ്ങള്‍ക്കു മുമ്പാകെ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈ കമ്പനിയുടെ കൈയില്‍ നിന്ന് അപേക്ഷ വാങ്ങി മന്ത്രിസഭയുടെ മുന്നില്‍ അനുമതിക്കു സമര്‍പ്പിച്ചത് എക്സൈസ് മന്ത്രിയാണ്. ഈ കമ്പനിയില്‍ രാജേഷിനും ഇടതു സര്‍ക്കാരിനുമുള്ള പ്രത്യേക താല്‍പര്യം വെളിവാക്കണം. മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയതത് എന്നാണ് മന്ത്രി രാജേഷ് പറയുന്നത്. അങ്ങനെയെങ്കില്‍ ടെണ്ടര്‍ വിളിക്കണ്ടേ.

എല്ലാ ചട്ടങ്ങളും പാലിച്ചുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ടെണ്ടര്‍ പോലും വിളിക്കാതെ എന്തു ചട്ടമാണ് പാലിച്ചത്. കേരളത്തില്‍ 17 ല്‍പരം ഡിസ്റ്റിലറികളില്‍ ഇ.എന്‍.എ ഉല്‍പാദനത്തിന് ലൈസന്‍സ് നല്‍കിയിട്ടുള്ള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ ഡിസ്റ്റിലറീസിന് എന്തുകൊണ്ടാണ് അനുമതി നല്‍കാതിരുന്നത്.തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ സ്വകാര്യമേഖലയിലെ സൂപ്പര്‍ സ്റ്റാര്‍ ഡിസ്റ്റിലറീസ് എന്ന സ്ഥാപനത്തില്‍ മരച്ചീനിയില്‍ നിന്ന് മദ്യം ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്. കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ് ഒയാസിസ് എന്നാണ് മന്ത്രി എംബി രാജേഷ് പറയുന്നത്. ഇന്ത്യയിലെ ഏതെങ്കിലും കമ്പനിക്ക് ഈ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമോ.

Advertisement
inner ad

രാജേഷ് എന്തൊക്കെയാണ് പറയുന്നത് എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. കഴിഞ്ഞ തവണ യാതൊരു പരിചയവുമില്ലാത്ത കടലാസ് കമ്പനികള്‍ക്ക് ഡിസ്റ്റിലറി അനുവദിച്ചു കൊടുത്തത് ഓര്‍ത്തായിരിക്കും മന്ത്രി ഇപ്പോള്‍ സംസാരിക്കുന്നത്. അന്ന് പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് കാരണമാണ് ആ പദ്ധതി നടക്കാതെ വന്നത്.കേരളത്തിലെ ഡിസ്റ്റിലറികള്‍ ഒരു വര്‍ഷം ഉല്‍പാദിപ്പിക്കുന്ന മദ്യം ഇവിടെ ചെലവാകുന്നുണ്ടോ എന്ന കാര്യം കൂടി മന്ത്രി വ്യക്തമാക്കണം. 1999 ലെ എക്സിക്യൂട്ടിവ് ഓര്‍ഡര്‍ നിനില്‍ക്കുന്ന കാലത്തോളം ഇവിടെ പുതിയ ഡിസ്റ്റിലറികള്‍ അനുവദിക്കാന്‍ പാടുള്ളതല്ല.

Advertisement
inner ad
Continue Reading

Kerala

കഞ്ചിക്കോട്മദ്യനിര്‍മാണ ശാല അനുവദിച്ച മന്ത്രിസഭ തീരുമാനം പിന്‍വലിക്കണം: വി എം സുധീരന്‍

Published

on

തിരുവനന്തപുരം: കഞ്ചിക്കോട് മദ്യനിര്‍മാണ ശാല അനുവദിച്ച മന്ത്രിസഭ തീരുമാനം പിന്‍വലിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. ജനങ്ങളോട് തെല്ലെങ്കിലും പ്രതിബന്ധത ഈ സര്‍ക്കാരില്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍ ഇനിയെങ്കിലും വിനാശകരമായ ഈ മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

സമൂഹത്തെയും തലമുറകളെയും സര്‍വനാശത്തിലേക്ക് നയിക്കുന്ന മദ്യത്തിന്റെയും മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള മറ്റ് ലഹരി പദാര്‍ഥങ്ങളുടെയും ആപല്‍ക്കരമായ വ്യാപനം അവസാനിപ്പിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Featured

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി

Published

on

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ പ്രതിയാണെന്ന് കോടതി കണ്ടെത്തിയതോടെ ഗ്രീഷ്മയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. ജാമ്യം ലഭിക്കുന്നത് വരെ ഗ്രീഷ്മയെ പാര്‍പ്പിച്ചിരുന്നത് അട്ടകുളങ്ങര വനിത ജയിലില്‍ ആയിരുന്നു. നാളെ കോടതി ശിക്ഷാ വിധി പറയും.

ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവനും കുറ്റക്കാരെന്നായിരുന്നു കോടതി വിധി. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മതിയായ തെളിവില്ലെന്ന കണ്ടെത്തലിലാണ് സിന്ധുവിനെ വെറുതെ വിട്ടത്. കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Advertisement
inner ad

അതേസമയം ഗ്രീഷ്മ കുറ്റക്കാരിയെന്ന് പ്രഖ്യാപിച്ച കോടതി വിധിയില്‍ തൃപ്തരാണെന്ന് ഷാരോണിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു. പരമാവധി ശിക്ഷ ഗ്രീഷ്മയ്ക്ക് കൊടുക്കണം. എന്റെ പൊന്നുജീവനെയാണ് അവള്‍ കൊന്നുകളഞ്ഞതെന്ന് ഷാരോണിന്റെ മാതാവ് പ്രതികരിച്ചു. അമ്മയെ വെറുതെ വിട്ടതിനെതിരെയും മാതാപിതാക്കള്‍ പ്രതികരിച്ചു.

Advertisement
inner ad
Continue Reading

Featured