Connect with us
48 birthday
top banner (1)

Kerala

എയിംസ് സ്ഥാപിക്കുന്നതിന് കേരളത്തിന്റെ നിര്‍ദ്ദേശം അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി

Avatar

Published

on

മലപ്പുറം: കേരളത്തില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) സ്ഥാപിക്കുന്നതിന് സംസ്ഥാനത്തിന്റെ നിര്‍ദ്ദേശം അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി. കേരളം സ്ഥലം കണ്ടെത്തുകയും നിര്‍ദേശം സമര്‍പ്പിക്കുകയും ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍. എം.പിമാരായ ഡോ. എം.പി അബ്ദുസ്സമദ് സമദാനി, എം.കെ രാഘവന്‍ എന്നിവരെയാണ് ഇക്കാര്യം അറിയിച്ചത്.

Advertisement
inner ad

കോഴിക്കോട് ജില്ലയിലെ കിനാലൂര്‍, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്ക്, കോട്ടയം ജില്ല, എറണാകുളം ജില്ല എന്നിവിടങ്ങളില്‍ എയിംസ് സ്ഥാപിക്കുന്നതിന് കേരള സര്‍ക്കാര്‍ സ്ഥലം കണ്ടെത്തുകയും നിര്‍ദേശം സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളത്. എന്നാല്‍, നിലവിലെ ഘട്ടത്തില്‍ ഈ നിര്‍ദേശം അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടിയത്. തൃതീയ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത പരിഗണിച്ച് പ്രധാന്‍ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം രാജ്യത്തുടനീളം വിവിധ ഘട്ടങ്ങളിലായി ഇതുവരെ 22 എയിംസുകള്‍ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി

Published

on

തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി.

Advertisement
inner ad

തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

Advertisement
inner ad
Continue Reading

News

ഗോപൻ സ്വാമിയുടെ മരണം; സമാധി അറ പൊളിക്കും

Published

on

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആറാലുംമൂട് സ്വദേശി ഗോപൻ സ്വാമി എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുന്നതിനാൽ സമാധി പൊളിക്കാൻ തീരുമാനം. കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആർഡിഒയുടെ സാന്നിധ്യത്തിലാകും കല്ലറ പൊളിക്കുക. പോസ്റ്റ്മോർട്ടം ഇന്ന് തന്നെ നടത്താനും പോലീസ് നീക്കം. സംസ്‌കാരം നടത്തിയ ശേഷം മക്കൾ പതിച്ച പോസ്റ്ററിലൂടെയാണ് ഗോപൻ സ്വാമിയുടെ മരണവിവരം സമീപവാസികളും ബന്ധുക്കളുമറിഞ്ഞത്.

ഗോപനെ ജീവനോടെയാണോ സമാധി ഇരുത്തിയത് അതോ മരണശേഷമാണോ എന്നുള്ള കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തിരുന്നു. സംസ്‌കാരം നടന്ന സ്ഥലത്ത് കാവലും ഏർപ്പെടുത്തി. കൊലപാതകമാണോ എന്ന് നാട്ടുകാർ സംശം ഉയർത്തിയതോടെയാണ് കല്ലറ തുറക്കണമെന്ന ആവശ്യത്തിലേയ്ക്ക് പൊലീസ് എത്തിയത്. മക്കളുടെയടക്കം മൊഴികളിലുള്ള വൈരുധ്യം കേസിന്റെ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. മരണസമയത്ത് മകൻ രാജസേനൻ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. സമാധിക്ക് സമയമായി എന്ന് പറഞ്ഞ് പിതാവ് അറയിൽ ഇരുന്ന് മരിച്ചുവെന്നാണ് ഇയാളുടെ മൊഴി. മരണം സംഭവിച്ച ശേഷം കുളിപ്പിച്ച് സമാധി ഇരുത്തുകയായിരുന്നുവെന്ന് മറ്റൊരാൾ മൊഴി നൽകി.

Advertisement
inner ad
Continue Reading

Featured

പീച്ചി ഡാം റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾ മരിച്ചു

Published

on

.തൃശ്ശൂർ: പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മരിച്ചു.

പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജനാണ് (16) മരിച്ചത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 12.30 ഓടെയായിരുന്നു അലീനയുടെ മരണം.

Advertisement
inner ad

അപകടത്തില്‍പ്പെട്ട മറ്റ് മൂന്നു പേര്‍ ആശുപത്രിയില്‍ തുടരുന്നു. രണ്ടുപേരുടെ നില ഗുരുതരമാണ്.തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന.

വെള്ളത്തില്‍വീണ മറ്റു മൂന്നു പേരും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. പട്ടിക്കാട് പുളയിന്‍മാക്കല്‍ ജോണി – സാലി ദമ്പതികളുടെ മകള്‍ നിമ (12), പട്ടിക്കാട് പാറാശേരി സജി – സെറീന ദമ്പതികളുടെ മകള്‍ ആന്‍ ഗ്രേസ് (16), മുരിങ്ങത്തു പറമ്പില്‍ ബിനോ – ജൂലി ദമ്പതികളുടെ മകള്‍ എറിന്‍ (16) എന്നിവരാണ് അപകടത്തില്‍പെട്ട മറ്റു കുട്ടികള്‍.

Advertisement
inner ad

പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയില്‍ തെക്കേക്കുളം ഭാഗത്ത് ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം.

പീച്ചി ലൂര്‍ദ് മാതാ പള്ളിയിലെ തിരുനാള്‍ ആഘോഷത്തിനു ഹിമയുടെ വീട്ടിലെത്തിയതായിരുന്നു മൂവരും. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് ഇവര്‍.ഡാമിലെ ജലസംഭരണി കാണാന്‍ 5 പേര്‍ ചേര്‍ന്നാണു പുറപ്പെട്ടത്. നാലുപേരും തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്.

Advertisement
inner ad
Continue Reading

Featured