യു എം എ ഐ രക്ത ദാന ക്യാമ്പ് ശ്രദ്ധേയമായി

ദോഹ :  യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ – ഖത്തർ ഘടകം (UMAI QATAR) ഹമദ് മെഡിക്കൽ  കോര് പ്പറേഷനുമായി സഹകരിച്ച്   സംഘടിപ്പിച്ച രക്ത ദാന ക്യാമ്പ് ശ്രദ്ധേയമായി. ലോകമെമ്പാടും ആയോധന കലാ പരിശീലന കേന്ദ്രങ്ങളുള്ള യു എം എ ഐ ഖത്തർ ഘടകം സംഘടിപ്പിച്ച ക്യാമ്പിൽ, നൂറ്റി അൻപതോളം ആളുകൾ രക്തം ദാനം ചെയ്തു.
ആയോധന കല പഠിക്കുന്നവരും, പഠിപ്പിക്കുന്നവരും , ആയോധന കല  പഠിക്കുന്നവരുടെ രക്ഷിതാക്കളും ആയിരുന്നു  മിക്ക രക്തദാതാക്കളും .  ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ, ഐസിസി വൈസ് പ്രസിഡന്റ് സുഭ്രമണ്യ ഹെബ്ബഗുലു, എം സി മെമ്പർ അനീഷ് ജോർജ്, പ്രവാസി സോഷ്യൽ അക്റ്റിവിസ്റ്റ്‌ റഹൂഫ് കൊണ്ടോട്ടി , റസാഖ് ടി വി  എന്നിവർ സന്നിഹതരായിരുന്നു.
യൂ എം എ ഐ ടെക്നിക്കൽ ഡയറക്ടർ സിഫു നൗഷാദ്. കെ. മണ്ണോളി, ചീഫ് ഇൻസ്ട്രക്ടർ ഇസ്മായിൽ വാണിമേൽ,  ചീഫ് കോർഡിനേറ്റർ ഫൈസൽ മലയിൽ, സീനിയർ ഇൻസ്ട്രക്ടർ ഫൈസൽ സിഎം, സീനിയർ ഇൻസ്ട്രക്ടർ സിറാജ്, നിസാം മാസ്റ്റർ, ഹനീഫ മാസ്റ്റർ, ശരീഫ് മാസ്റ്റർ, മുഈസ് മുയിപ്പോത്ത്, സികെ ഉബൈദ്, , നൗഫൽ തിക്കോടി, സയീദ് സൽമാൻ സി കെ, അബ്ദുള്ള പൊയിൽ എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Comment