യു ഡി എഫ് സംവിധാനം പഞ്ചായത്ത് തലം മുതൽ ഏകോപിപ്പിക്കും ; വിഡി സതീശൻ

കാസർകോട്: ജില്ലയിൽ യു ഡി എഫ് പ്രവർത്തനം പഞ്ചായത്ത് തലം മുതൽ ഏകോപിപ്പിച്ച്‌ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഡിസിസി ഓഫീസിൽ വി ഡി സതീശൻ്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുത്തു.

ജില്ലാ ചെയർമാൻ സി ടി അഹ്‌മദ്‌ അലി അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം പി , ഡി സി സി പ്രസിഡൻറ് പി കെ ഫൈസൽ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ, യു ഡി എഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ, മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണൻ, മുൻ ഡി സി സി പ്രസിഡൻ്റ ഹകീം കുന്നിൽ, കെ മൊയ്തീൻ കുട്ടി ഹാജി, പി എ അശ്‌റഫ് അലി, വി കമ്മാരൻ, ടി തമ്ബാൻ സംബന്ധിച്ചു.

Related posts

Leave a Comment