യു.എ.ഇ-ഒമാൻ കര അതിർത്തി നാളെ തുറക്കും ; പുതിയ യാത്രാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് അധികൃതർ

ഒമാനിൽ നിന്നുള്ള യാത്രക്കാർക്ക്  കര അതിർത്തികൾ വഴിസെപ്റ്റംബർ 1 മുതൽ യു.എഇയിലേക്ക്  പ്രവേശിക്കാം. ഇതിനായി നിരവധി  കൊവിഡ് -19 പി.സി.ആർ ടെസ്റ്റുകൾ ഉൾപ്പെടുന്ന പുതിയ  യാത്രാ മാനദണ്ഡങ്ങൾ  അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ :-


* ഇ-വിസിറ്റ് വിസ ഉണ്ടെങ്കിൽ വിദേശികൾക്ക് പ്രവേശനം അനുവദിക്കും (ഷാർജയിലെ അധികാരികൾ പറയുന്നതനുസരിച്ച്).


* ഒമാനിൽ നിന്ന് വരുന്ന യാത്രക്കാർ  സന്ദർശനത്തിന് 48 മണിക്കൂർ മുൻപ് നടത്തിയ പി.സി.ആർ  പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം.


* യു.എ.ഇയിലേക്ക് എത്തിയതിന് ശേഷം യാത്രക്കാർ ദ്രുതഗതിയിലുള്ള പി.സി.ആർ നാസൽ സ്വാബ് ടെസ്റ്റ് നടത്തണം.


*  യാത്രക്കാരെ കൊവിഡ് -19 സ്ക്രീനിംഗ് സെൻററുകളിലേക്ക് കൂട്ടികൊണ്ടുപോകും.


* യു.എ.ഇയിലേക്ക് പ്രവേശിച്ചതിന്  ശേഷം നാല്, എട്ട് ദിവസങ്ങൾക്കുള്ളിൽ  അവയാത്രക്കാർ പി.സി.ആർ പരിശോധനകൾ നടത്തണം.

Related posts

Leave a Comment