മരം മുറിച്ചത് പട്ടയഭൂമിയിൽ നിന്നുതന്നെ: മന്ത്രി

തിരുവനന്തപുരം : മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 49 കേസുകളിൽ 47 എണ്ണത്തിലും മരം മുറിച്ചത് പട്ടയഭൂമിയിൽ നിന്നു തന്നെയാണെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. ബാക്കിയുള്ള രണ്ട് കേസുകളിൽ മരത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. പി.ടി തോമസ്, സജീവ് ജോസഫ്, പി.സി വിഷ്ണുനാഥ്, അൻവർസാദത്ത് എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. പിടിച്ചെടുത്ത തടികളുടെ ഉടമസ്ഥാവകാശം തെളിയിച്ചെടുക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് വനഭൂമിയിൽ നിന്നും മുറിച്ചതാകാമെന്ന് സർക്കാർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത എതിർസത്യവാങ് മൂലത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 14 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇനിയും നഷ്ടം തിട്ടപ്പെടുത്താനുണ്ട്. വിജിലൻസ് അന്വേഷണ റിപ്പോർട്ടോടുകൂടി കൂടുതൽ കണക്കുകൾ പറയാനാകുമെന്നും മന്ത്രി പറഞ്ഞു.

Related posts

Leave a Comment