ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: ഇടപ്പള്ളിയില്‍ ട്രാന്‍സ്ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രദ്ധയാണ് (21) മരിച്ചത്. കൊല്ലം സ്വദേശിയായ ശ്രദ്ധ(21)യെയാണ് ഇടപ്പള്ളി പോണേക്കരയിലെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

കഴിഞ്ഞയാഴ്ച കൊല്ലത്തുള്ള വീട്ടില്‍ പോയി വന്നിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പുലര്‍ച്ചയോടെ പുറത്ത് പോയി വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിളിച്ചിട്ട് കതക് തുറക്കാത്തതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചു. എന്നിട്ടും പ്രതികരണമുണ്ടായില്ല. തുറന്ന് കിടന്നിരുന്ന ജനലിലൂടെ നോക്കുമ്ബോഴാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.മരണം ആത്മഹത്യയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Related posts

Leave a Comment