“ദ സസ്‌പെക്ട് ലിസ്റ്റ്” പരീക്ഷണ ചിത്രത്തിൽ വിനീത് കുമാർ കേന്ദ്രകഥാപാത്രമാവുന്നു

ഇർഫാൻ കമാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ദ സസ്‌പെക്ട് ലിസ്റ്റ്” എന്ന പരിപൂർണ്ണ പരീക്ഷണ ചിത്രത്തിൽ നടനും സംവിധായകനും ആയ വിനീത് കുമാർ കേന്ദ്രകഥാപാത്രമാവുന്നു.സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ജനുവരി ഒന്നാം തീയതി സംവിധായകരായ പ്രശാന്ത് മുരളി, ജിയോ ബേബി, തരുൺ മൂർത്തി, തുടങ്ങിയവരും, നടിമാരായ, ദീപ്തി സതി, റീനു മാത്യൂസ് എന്നിവരും അവരുടെ facebook പേജിലൂടെ പങ്കു വച്ചു. പുതിയ ചിത്രത്തിന്റെ സംവിധായകന് ആശംസകൾ അറിയിച്ചു കൊണ്ട്, ബോളിവുഡ് നടൻ അസീം അലി ഖാൻ, നിഷാന്ത് സാഗർ, പ്രശസ്ത നാടക നടൻ മഞ്ജുളൻ തുടങ്ങിയവരും പോസ്റ്റർ ഷെയർ ചെയ്യുകയുണ്ടായി.രണ്ടു മണിക്കൂർ ദൈർഖ്യമുള്ള സിനിമ പൂർണമായും ഒരു കോൺഫറൻസ് റൂമിൽ ചിത്രീകരിച്ചിരിക്കുന്നു.ഒരു സിനിമ പൂർണമായും ഒരു മുറിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കഥകൾ, മലയാള സിനിമകളിൽ അധികം ഇറങ്ങിയിട്ടില്ലെങ്കിലും ലോക സിനിമകളിൽ എന്നും വിസ്മയമാവാറുണ്ട്.പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിൽ പുരോഗമിക്കുന്ന സിനിമ ഉടൻ തന്നെ റിലീസ് പ്രതീക്ഷിക്കാമെന്നു അണിയറ പ്രവർത്തകർ പറയുന്നു.ക്യാമറ മനുനാഥ്‌ പള്ളിയാടി, എഡിറ്റിങ് സുനേഷ് സെബാസ്റ്റ്യൻ, മ്യൂസിക് അജീഷ് ആന്റോ എന്നിവർ ചെയ്തിരിക്കുന്ന ചിത്രത്തിൽ വിനീതിനോടൊപ്പം ഏഴു പുതുമുഖങ്ങൾ അണിനിരക്കുന്നു ദ സസ്‌പെക്ട് ലിസ്റ്റ് ഒരു നല്ല അനുഭവം ആവട്ടെ എന്ന് പ്രതീക്ഷിക്കാം.

Related posts

Leave a Comment