Connect with us
48 birthday
top banner (1)

Bengaluru

പ്രജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Avatar

Published

on

ബംഗളൂരു: സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന കർണാടക മുൻ എം.പി പ്രജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.ഒക്ടോബർ 21ന് കർണാടക ഹൈകോടതി ജാമ്യം നിഷേധിച്ചതോടെയാണ് മുൻപ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്‌.ഡി. ദേവഗൗഡയുടെ പേരക്കുട്ടി കൂടിയായ പ്രജ്വല്‍ രേവണ്ണ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച് അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ഹർജി തള്ളുകയായിരുന്നു.ഹാസനിലെ എം.പിയായിരുന്ന പ്രജ്വല്‍ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകർത്തിയെന്ന പരാതിയുമായി ഇക്കഴിഞ്ഞ ഏപ്രിലിലാണ് നിരവധി സ്ത്രീകള്‍ രംഗത്ത് വന്നത്. പ്രജ്വല്‍ ഉള്‍പ്പെട്ട അശ്ലീല വിഡിയോകള്‍ മണ്ഡലത്തില്‍ പ്രചരിച്ചതിനു പിന്നാലെയാണ് വനിതാ കമീഷനും പൊലീസിനും പരാതി ലഭിച്ചത്. മൂവായിരത്തോളം വീഡിയോ ക്ലിപ്പുകള്‍ അടങ്ങിയ പെൻഡ്രൈവുകള്‍ പാർക്കുകളിലും സ്റ്റേഡിയത്തിലുമുള്‍പ്പെടെ വിതറിയ നിലയില്‍ പലർക്കായി കിട്ടുകയായിരുന്നു.

പരാതിയില്‍ സെക്ഷൻ 376 (ബലാത്സംഗം) നേരിട്ട് പരാമർശിച്ചിട്ടില്ലെന്ന് രേവണ്ണയെ പ്രതിനിധീകരിച്ച്‌ മുതിർന്ന അഭിഭാഷകൻ മുകുള്‍ രോഹത്ഗി വാദിച്ചെങ്കിലും ഫലമുണ്ടായില്ല. 33കാരനായ രേവണ്ണയെ മെയ് 31ന് ജർമനിയില്‍ നിന്ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഉടൻ കർണാടക പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Bengaluru

എഎസ്‌പിയായി ചാർജെടുക്കാൻ പോകുന്നതിനിടെ വാഹനാപകടം; യുവ ഐപിഎസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Published

on

ബംഗളൂരു: കർണാടകയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് ഒഫ് പൊലീസായി (എഎസ്‌പി) ചുമതലയേല്‍ക്കാൻ പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഉദ്യോഗസ്ഥൻ വാഹനാപകടത്തില്‍ മരിച്ചു. മദ്ധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധനാണ് (25) മരിച്ചത്. ആദ്യ ചുമതലയേറ്റെടുക്കാൻ പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഹാസനയ്ക്ക് സമീപം പത്ത് കിലോമീറ്റർ അകലെ കിട്ടനെയില്‍ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം
ജീപ്പ് ഓടിച്ചിരുന്ന കോണ്‍സ്റ്റബിള്‍ മഞ്ജേ ഗൗഡയെ ഗുരുതര പരുക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ടയർ പൊട്ടിത്തെറിച്ച്‌ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ സമീപത്തുള്ള മരത്തിലും അടുത്തുള്ള വീടിന്റെ മതിലിലും ഇടിച്ചാണ് ജീപ്പ് നിന്നത്. ഹർഷിനെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. വാഹനങ്ങളെ ഒഴിപ്പിച്ച്‌ ട്രാഫിക് കോറിഡോർ ഉണ്ടാക്കി ബംഗളൂരുവില്‍ എത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ ആരോഗ്യനില വഷളാവുകയും തുടർന്ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഹർഷിന്റെ പിതാവ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റാണ്. സിവില്‍ എഞ്ചിനീയർ കൂടിയായ ഹർഷ് ആറ് മാസത്തോളം ഹാസനില്‍ ജില്ലാ പ്രായോഗിക പരിശീലനം പൂർത്തിയാക്കിയിരുന്നു

Continue Reading

Bengaluru

ബെംഗളൂരുവിലെ വനിതാ വ്ലോഗറുടെ കൊല; പ്രതിയെന്ന് സംശയിക്കുന്ന മലയാളി യുവാവിനായി തിരച്ചില്‍

Published

on

കണ്ണൂർ: ബെംഗളൂരുവില്‍ വനിതാ വ്ലോഗറെ അപ്പാർട്ട്മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന മലയാളി യുവാവിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്.അസം സ്വദേശിനി മായ ഗാഗോയി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന കണ്ണൂർ സ്വദേശി ആരവിന്റെ തോട്ടട കിഴുന്നയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ആരവിന്റെ കണ്ണൂർ വട്ടക്കുളത്തെ ബന്ധുവീട്ടില്‍ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയും ആരവും ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ ചെക്ക് ഇന്‍ ചെയ്തത്. ഞായറാഴ്ച യുവതി കൊല്ലപ്പെട്ടതായാണ് പൊലീസിന്റെ നിഗമനം. യുവതിയുടെ നെഞ്ചില്‍ ഒന്നിലധികം തവണ കുത്തേറ്റിരുന്നതായാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ വരെ ആരവ് അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നുവെന്നും അതുവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞുകൂടിയതായും പൊലീസ് പറയുന്നു. പ്രതിയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. കേസില്‍ കർണാടക പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിരുന്നു.

Continue Reading

Bengaluru

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

Published

on

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശിയായ ടി എം നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമിലിനെയാണ് (23) മരിച്ച നിലയില്‍ കണ്ടെത്തിയത്.രാജ്കുണ്ഡെയിലെ അപ്പാര്‍ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. മത്തിക്കരെ എം എസ് രാമയ്യ കോളേജിലെ ബിബിഎ മൂന്നാം വര്‍ഷം വിദ്യാര്‍ത്ഥിയായിരുന്നു ഷാമില്‍. ഞായറാഴ്ചയാണ് ഷാമിലിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കൂടെ താമസിച്ചവര്‍ വെള്ളിയാഴ്ച നാട്ടിലേക്ക് പോയിരുന്നു. ഞായറാഴ്ച ഇവര്‍ തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അപ്പോഴേക്കും മൃതദേഹം ജീര്‍ണിച്ച സ്ഥിതിയിലായിരുന്നു. കൂട്ടുകാരെത്തി വിളിച്ചപ്പോള്‍ മുറി തുറക്കാത്തതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. ഈ ദിവസങ്ങളില്‍ ഷാമില്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്നുവെന്നാണ് വിവരം.

രാജനകുണ്ഡെ പൊലീസ് പ്രാഥമികാന്വേഷണം നടത്തി. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം അംബേദ്ക്കര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം മേപ്പാടി വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മാതാവ്: വഹീത, സഹോദരങ്ങള്‍: അഫ്രീന്‍ മുഹമ്മദ്, തന്‍വീര്‍ അഹമ്മദ്

Advertisement
inner ad
Continue Reading

Featured