ശ്രീപത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിൽ ഓഡിറ്റിങ് ഒഴിവാക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഓഡിറ്റ് ഒഴിവാക്കണമെന്ന ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. 25 വർഷത്തെ വരവും ചെലവും പരിശോധിച്ച് മൂ​ന്ന് മാ​സ​ത്തി​നകം ഓ​ഡി​റ്റ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ക്ഷേത്രം ഭരണസമിതിയും ട്രസ്റ്റും വെവ്വേറെ സ്ഥാപനങ്ങളാണെന്നും ഭരണസമിതി നിയോഗിക്കുന്ന ഓഡിറ്റ് വിഭാഗം ട്രസ്റ്റിന്റെ കണക്ക് പരിശോധിക്കുന്നത് ട്രസ്റ്റിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും ട്രസ്റ്റ് ചൂണ്ടിക്കാട്ടിയിരുന്നു. ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ൻറേ​താ​ണ് വി​ധി. ക്ഷേ​ത്രം ക​ടു​ത്ത സാമ്ബത്തി​ക പ്ര​തി​സ​ന്ധി​യി​ലെ​ന്നും, സം​സ്ഥാ​ന സ​ർ​ക്കാ​രി​ൻറെ ധ​ന​സ​ഹാ​യം അ​നി​വാ​ര്യ​മെ​ന്നും ഭ​ര​ണ​സ​മി​തി ചൂണ്ടിക്കാട്ടിയിരുന്നു.

Related posts

Leave a Comment