Delhi
ശബരിമല തിരുവാഭരണ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി

ദില്ലി : ശബരിമല തിരുവാഭരണ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സംസ്ഥാന സര്‍ക്കാരിനും പന്തളം കൊട്ടാരത്തിനും ഒരു പോലെ നിര്‍ണായകമാണ് തിരുവാഭരണ കേസ്. ശബരിമല തിരുവാഭരണ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും. ഇന്ന് ബുധനാഴ്ച ഉച്ചയ്ക്ക് കേസ് പരിഗണിക്കുമെന്ന് കരുതിരിയിരുന്നെങ്കിലും നാളെ കേൾക്കാമെന്ന് സുപ്രീം കോടതി അറിയിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരെ പി. രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളുമാണ് ഹർജി നൽകിയത്.
Delhi
സിദ്ദിഖ് കാപ്പന് ജയില്‍ മോചിതനായി

ലക്നൗ: 27 മാസമായി ഉത്തര്‍പ്രദേശിലെ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ജയില്‍ മോചിതനായി. രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ലക്നൗവിലെ ജയിലില്‍ നിന്നും സിദ്ധിഖ് കാപ്പന് മോചിതനായത്.
പൊതുസമൂഹത്തോടും മാധ്യമസമൂഹത്തോടും നന്ദിയെന്ന് സിദ്ധിഖ് കാപ്പന് പ്രതികരിച്ചു. ഒപ്പമുള്ള നിരപരാധികള്‍ ഇപ്പോഴും ജയിലിനുള്ളിലാണെന്നും നീതി പൂര്‍ണമായും ലഭിച്ചെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
.
Delhi
കേന്ദ്ര സർക്കാരിന്റേത് ജനവിരുദ്ധ ബജറ്റെന്ന് ; കെ.സി വേണുഗോപാല്‍

.
ന്യൂഡൽഹി: വിലക്കയറ്റവും തൊഴിലില്ലായ്മയും പണപ്പെരുപ്പവും നിയന്ത്രിക്കുന്നതിന് ഒരു പരിഹാരവും നിര്‍ദ്ദേശിക്കാത്തതാണ് കേന്ദ്ര ബജറ്റെന്ന് എഐസിസി ജനറല്‍ സെക്രട്ടി കെ.സി വേണുഗോപാല്‍ എംപി.
കര്‍ഷകരെ പൂര്‍ണ്ണമായും മറന്നു. അവര്‍ക്ക് വേണ്ടി കാര്യമായ പ്രഖ്യാപനങ്ങളോ അവരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിനേക്കുറിച്ച് പരാമര്‍ശമോ ഇല്ലാത്തത് നിര്‍ഭാഗ്യകരമാണ്. പാവങ്ങളെ തഴഞ്ഞ് അദാനി-കേന്ദ്രീകൃത ബജറ്റാണ് അവതരിപ്പിച്ചത്. ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായുള്ള ധനവിഹിതം കുറച്ച് ഘട്ടം ഘട്ടമായി അത് ഇല്ലായ്മ ചെയ്യാനാണ് മോദിഭരണകൂടം ശ്രമിക്കുന്നത്. കോവിഡിനെത്തുടര്‍ന്ന് ജീവിതം ഇരുളടഞ്ഞ ചെറുകിട സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും ഒരു പ്രത്യാശയും നല്‍കുന്നില്ല. ജനങ്ങളുടെ ജീവിതച്ചിലവ് വര്‍ധിക്കുന്നതല്ലാതെ അവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഒരു നിര്‍ദ്ദേശവുമില്ലാത്തത് നിര്‍ഭാഗ്യകരമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
ഏഴുശതമാനം ജി.ഡി.പി വളർച്ചയെന്ന ധനമന്ത്രിയുടെ അവകാശവാദം അമ്പരപ്പിക്കുന്നതാണ്. 6-6.8 ശതമാനം മാത്രം വളർച്ചയുള്ള ലോകബാങ്ക്, ഇന്റർനാഷണൽ മോണറ്ററി ഫണ്ട് (ഐ.എം.എഫ്) എന്നിവയേക്കാൾ ഉയർന്ന അവകാശവാദമാണ് മന്ത്രിയുടേത്. സാമ്പത്തിക സർവ്വേ പോലും 6.5 എന്ന നിരക്ക് പറയുമ്പോഴാണിത്.
2025-ല്‍ അഞ്ച് ട്രില്യൺ എന്ന ലക്ഷ്യം ഇന്ത്യ കൈവരിക്കുമെന്ന ബി.ജെ.പിയുടെ വാഗ്ദാനം വെറും പൊള്ളയാണ്. 2023 ല്‍ 3.5 ട്രില്യൺ ഇക്കോണമി എന്നതാണ് യഥാര്‍ത്ഥ അവസ്ഥ. ഇനിയുള്ള രണ്ടുവര്‍ഷം 19.5 ശതമാനം വളര്‍ച്ച കൈവരിച്ചാല്‍ മാത്രമേ ഇന്ത്യക്ക് 2025-ല്‍ ഈ ലക്ഷ്യത്തിലെത്താന്‍ കഴിയൂ. എന്നാല്‍ നിലവിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6 ശതമാനം മാത്രമാണ്. ഇതോടെ ബി.ജെ.പിയുടെ മറ്റൊരു വാഗ്ദാനം കൂടി ചാപിള്ളയായി മാറിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ തിക്തഫലങ്ങള്‍ രാജ്യം നേരിടുമ്പോള്‍ അതിനെ ശക്തമായി പ്രതിരോധിക്കാനുള്ള നടപടികള്‍ തീരെ അപര്യാപ്തമാണ്. കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാന്‍ ഉതകുന്ന പദ്ധതികള്‍ക്ക് പരമാവധി പ്രാധാന്യം നല്‍കേണ്ടതായിരുന്നു. ഇലക്ട്രിക് കാറുകള്‍ക്ക് ഇളവ് നല്‍കുന്നത് സ്വാഗതാര്‍ഹമാണെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുന്നത് സമ്പന്നര്‍ക്ക് മാത്രമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
Delhi
ബലാത്സംഗക്കേസിൽ ആൾദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

അഹമ്മദാബാദ്: ബലാത്സംഗക്കേസിൽ ആൾദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. ഗുജറാത്തിലെ ഗാന്ധിനഗർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 2001 മുതൽ 2006 വരെയുള്ള കാലയളവിൽ സൂറത്ത് സ്വദേശിനിയായ ശിഷ്യയെ മൊട്ടേരയിലെ ആശ്രമത്തിൽവെച്ച് ആസാറാം ബാപ്പു പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. ആസാറാമിന്റെ ഭാര്യയും മകളും ഉൾപ്പെടെ ആറുപേർ കൂടി ഈ കേസിലെ പ്രതികളായിരുന്നുവെങ്കിലും ഇവരെ കോടതി വെറുതെവിട്ടിരുന്നു. മറ്റൊരു പ്രതി നേരത്തെ മരിച്ചു. 2013-ലാണ് ശിഷ്യയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പോലീസ് കേസെടുത്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട ആസാറാം ബാപ്പു നിലവിൽ രാജസ്ഥാനിലെ ജോധ്പുർ ജയിലിൽ തടവുശിക്ഷ അനുഭവിച്ചുവരികയാണ്. ഇതിനിടെയാണ് ഗുജറാത്തിലെ കേസിലും വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്.രാജസ്ഥാനിലെ ജയിലിൽ കഴിയുന്ന ആസാറാം ബാപ്പുവിനെ വീഡിയോ കോൺഫറൻസ് വഴിയാണ് ഗുജറാത്തിലെ കോടതിയിൽ വിചാരണയ്ക്കായി ഹാജരാക്കിയത്
-
Business1 month ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured1 month ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login