Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Featured

വേനൽ മഴ കനക്കുന്നു; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Avatar

Published

on

തിരുവനന്തപുരം: ‌ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. തെക്കൻ കേരളത്തിൽ വേനൽമഴ കനക്കുമെന്ന് മുന്നറിയിപ്പ് വന്നതിന് പിന്നാലെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് നി‍ർദ്ദേശം. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വേനൽ ചൂടിന് ആശ്വാസമായി തിരുവനന്തപുരത്ത് കനത്ത മഴയാണ് പെയ്യുന്നത്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ചേലക്കര നിയോജക മണ്ഡലം ബൂത്ത്തല സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Published

on

തൃശൂർ: ചേലക്കര നിയോജക മണ്ഡലം ബൂത്ത് തല സ്പെഷ്യൽ കൺവെൻഷൻ ചേലക്കര അനില ഓഡിറ്റോറിയത്തിൽ വച്ച് ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ഇലക്ഷൻ കമ്മിഷൻഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മണിക്കൂറിനുള്ളിൽ യു ഡി എഫ് മുന്നണി സ്ഥാനാർഥി യെ പ്രഖ്യാപിക്കുകുകയും ചേലക്കര യുഡിഎഫ് തിരിച്ചുപിടിക്കാൻ സജ്ജമായ ചിട്ടയായ പ്രവർത്തന മാണെന്നും എല്ലാ പ്രവർത്തകരും ഓരെ മനസോടെ പാർട്ടി യുടെ വിജയത്തിനായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ പി എം അനീഷ്, വള്ളത്തോൾ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പി ഐ ഷാനവാസ്‌. കെപിസിസി വൈസ് പ്രസിഡന്റ് ശ്രീ വി പി സജീന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി എം നിയാസ്.മുൻ ഡിസിസി പ്രസിഡന്റ് ശ്രീ ജോസ് വള്ളൂർ, മുൻ എംഎൽഎ അനിൽ അക്കര, കെപിസിസി ഭാരവാഹികളായ ശ്രീ രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടം കണ്ടത്, ജോൺ ഡാനിയൽ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ കെ പി സി സി, ജില്ലാ നേതാക്കൾ സന്നിഹിതരായി. ചടങ്ങിൽ പഴയന്നൂർ ഐ എച്ച് ആർ ഡി കോളേജ് തിരഞ്ഞെടുപ്പിൽ ഫുൾ പാനൽ നേടി വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.

Continue Reading

chennai

ആശങ്ക ഒഴിയുന്നു; ഷാർജ-ട്രിച്ചി വിമാനം സുരക്ഷിതമായി തിരിച്ചിറക്കി

Published

on

തിരുച്ചിറപ്പള്ളി: മണിക്കൂറുകൾ നീണ്ട ആശങ്കഴിയുന്നു ഷാർജ-ട്രിച്ചി വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് തിരിച്ചിറക്കാൻ കഴിയാതെ 141 യാത്രക്കാരുമായി വിമാനം വട്ടമിട്ട് പറന്നത് രണ്ടര മണിക്കൂർ സമയമാണ്. വിമാനത്തിലെ ഇന്ധനം പരമാവധി തീർന്ന ശേഷമാണ് വിമാനം സുരക്ഷിതമായി വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കിയത്.

5:40ന് ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഷാർജയിലേക്കുള്ള ഇന്ത്യൻ എക്സ്പ്രസ് വിമാനം തകരാറിലായതാണ് ആശങ്കയ്ക്ക് കാരണമായത്. ടേക്ക് ഓഫിന് പിന്നാലെ തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ കാരണം അതിനു കഴിയാതെ വരികയായിരുന്നു. വിമാനത്തിൽ 141 യാത്രക്കാരാണ് ഉള്ളത്. തിരിച്ചിറക്കാൻ കഴിയാതെ ഒന്നരമണിക്കൂറോളം ആയി വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. പ്രദേശത്ത് ആശങ്ക തുടരുകയാണ്. വിമാനം ക്രാഷ് ലാൻഡിങ്ങിനുള്ള സാധ്യതയും തേടുന്നുണ്ട്. ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിമാനത്താവളത്തിൽ സജീകരിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

chennai

ഷാർജ-ട്രിച്ചി വിമാനം തകരാറിൽ ; വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ

Published

on

തിരുച്ചിറപ്പള്ളി : ട്രിച്ചി വിമാനത്താവളത്തിൽ ആശങ്ക. ഷാർജയിലേക്കുള്ള ഇന്ത്യൻ എക്സ്പ്രസ് വിമാനം തകരാറിലായതാണ് ആശങ്കയ്ക്ക് കാരണം. ടേക്ക് ഓഫിന് പിന്നാലെ തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ കാരണം അതിനു കഴിയാതെ വരികയായിരുന്നു. വിമാനത്തിൽ 141 യാത്രക്കാരാണ് ഉള്ളത്. തിരിച്ചിറക്കാൻ കഴിയാതെ ഒന്നരമണിക്കൂറോളം ആയി വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. പ്രദേശത്ത് ആശങ്ക തുടരുകയാണ്. വിമാനം ക്രാഷ് ലാൻഡിങ്ങിനുള്ള സാധ്യതയും തേടുന്നുണ്ട്. ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിമാനത്താവളത്തിൽ സജീകരിച്ചിട്ടുണ്ട്.

Continue Reading

Featured