സമരം തുടരും ; 29 ന് പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റിവെച്ചതായി കർഷകർ

ഡൽഹി: അതിർത്തിയിലെ സമരം തുടരാൻ കർഷക സംഘടനകളുടെ തീരുമാനം. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. ഈ മാസം 29 ന് പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റിവെച്ചതായും ഡിസംബർ നാലിന് അടുത്ത യോഗം ചേരുന്നത് വരെ പുതിയ സമരങ്ങൾ ഉണ്ടാകില്ലെന്നും കർഷക സംഘടനകൾ അറിയിച്ചു. ഗവൺമെന്റ് ചർച്ചയ്ക്ക് തയ്യാറാവുന്നില്ലെന്നും കർഷകർ കുറ്റപ്പെടുത്തി.

അതേ സമയം, സമരത്തിനിടെ കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. നഷ്ടപരിഹാര കാര്യത്തിലും സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി.

Related posts

Leave a Comment