Connect with us
48 birthday
top banner (1)

Ernakulam

സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത്, പ്രഥമ സ്കൂൾ ഒളിമ്പിക്സ് നവംബറിൽ എറണാകുളത്തും

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കും. ഡിസംബർ 3 മുതൽ ഏഴ് വരെ 24 വേദികളിലായാണ് മത്സരം. പ്രഥമ സ്കൂൾ ഒളിമ്പിക്സ് നവംബർ 4 മുതൽ 11 വരെ എറണാകുളത്താണ് നടക്കുക. ഇതിൻ്റെ ഉദ്ഘാടനം കലൂർ ജവഹര്‍ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ മഹാരാജാസ് ഗ്രൗണ്ടിൽ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് മത്സരങ്ങൾ നഗരത്തിലെ വിവിധ ഇടങ്ങളിലായി നടക്കും. നീന്തൽ മത്സരങ്ങൾ മാത്രം കോതമംഗലം എം എ കോളജിൽ നടത്താനും തീരുമാനിച്ചു. വാര്‍ത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്.

Ernakulam

വൈദ്യുതി ബിൽ വർദ്ധനവ്; പ്രതിഷേധ മാർച്ചുമായി യൂത്ത് കോൺഗ്രസ്‌

Published

on

കൊച്ചി: വൈദ്യുതി ബിൽ വർദ്ധനവിൽ പ്രതിഷേധിച്ച് (12/12/2024 വ്യാഴാഴ്ച) ഇന്ന് യൂത്ത് കോൺഗ്രസ്‌ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിലേക്ക് (പവർ ഹൗസ് റോഡ് സിമിത്തേരിമുക്ക് എറണാകുളം) പ്രതിഷേധ മാർച്ച്‌ സംഘടിപ്പിക്കുന്നു. എറണാകുളം കച്ചേരിപ്പടിയിൽ നിന്നും 12:30ന് മാർച്ച്‌ ആരംഭിക്കും.

Continue Reading

Ernakulam

മെട്രോ തൂണിനടിയിൽ നിന്നും ജയന് അഭയമായി തിരുഹൃദയം

Published

on

കൊച്ചി: പേട്ട ജംഗ്ഷന് സമീപം മെട്രോ തൂണിന് അടിയിൽ അഭയം പ്രാപിച്ചിരുന്ന കോയമ്പത്തൂർ സ്വദേശി ജയൻ ഇനി അങ്കമാലി തിരുഹൃദയ സദനത്തിലേക്ക്. ദുരിത ജീവിതമറിഞ്ഞ് തെരുവോരം മുരുകന്റെ നേതൃത്വത്തിലാണ് ജയനെ ഏറ്റെടുത്തത്. മലയാളം സിനിമ സംഘടനയായ ‘അമ്മ’യുടെ ആംബുലൻസിലാണ് മുരുകനും സഹപ്രവർത്തകരും ജയനെ ഏറ്റെടുക്കാൻ എത്തിയത്. തിരുഹൃദയ സദനം ഡയറക്ടർ ആയ ജോയ് ഞാളിയത്ത്, പൊതുപ്രവർത്തകനായ രാജു എന്നിവർ മുരുകനൊപ്പം ഉണ്ടായിരുന്നു.

കൂടാതെ കോൺഗ്രസ് പ്രവർത്തകനായ ഹരീഷ് പൂണിത്തുറയുടെ നേതൃത്വത്തിൽ കൊളത്തേരി റോഡ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും മുരുകനും കൂട്ടർക്കും സഹായത്തിന് എത്തി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ നിന്നും മാറി കുളിപ്പിച്ച് താടിയും മുടിയും വെട്ടി പുത്തൻ വസ്ത്രങ്ങളും അണിഞ്ഞാണ് ജയനെ തിരുഹൃദയ സദനത്തിലേക്ക് സ്വാഗതം ചെയ്തത്.

Advertisement
inner ad

മരട് പോലീസിന്റെ അനുമതിയോടെയായിരുന്നു മുരുകനെ ഏറ്റെടുത്തത്. കോവിഡ് സമയത്ത് കേരളത്തിൽ എത്തിയ ജയൻ ഒരു വർഷത്തോളം മെട്രോ തൂണിനടിയിൽ കഴിച്ചുകൂട്ടി. നിരാലംബർക്ക്‌ സഹായം ആകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും ജയനെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് കേരള ലീഗൽ സർവീസ് സൊസൈറ്റിക്ക് നൽകുമെന്നും ബന്ധുക്കളെ വിവരമറിയിച്ച് കൈമാറുമെന്നും മുരുകൻ പറഞ്ഞു.

Advertisement
inner ad
Continue Reading

Ernakulam

വ്യാഴാഴ്ച കൊച്ചി നഗരത്തിൽ ശുദ്ധജല വിതരണം തടസ്സപ്പെടും

Published

on

കൊച്ചി: കൊച്ചി നഗരത്തിൽ നാളെ (ഡിസംബ‍ർ 12 വ്യാഴാഴ്ച്ച) ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ആലുവയിലെ ജല ശുദ്ധീകരണ ശാലയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 1200 എംഎം പൈപ്പ് ലൈനിൽ പൂക്കാട്ടുപടിയ്ക്ക് സമീപമുള്ള ലീക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജല വിതരണം തടസ്സപ്പെടുന്നത്. ഇന്ന് നടത്താനിരുന്ന അറ്റകുറ്റപ്പണികൾ സാങ്കേതിക കാരണങ്ങളാൽ വ്യാഴാഴ്ചയിലേക്ക് മാറ്റുകയാണെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച കൊച്ചി കോർപ്പറേഷന് പുറമെ ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലും ജലവിതരണം മുടങ്ങുമെന്നും അറിയിപ്പിൽ പറയുന്നു.

Continue Reading

Featured