Kerala
ശമ്പള കമ്മീഷനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനാത്ത് കെ ജി ഒ യു പ്രതിഷേധം ഇരമ്പി

1.7.2024 മുതൽ സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിന് കമ്മീഷനെപോലും നിയമിക്കാതെയും, 11 ശമ്പള പരിഷ്ക്കരണത്തിൻ്റെ കുടിശ്ശിക വർഷം അഞ്ച് കഴിഞ്ഞിട്ടും നൽകാതിരിക്കുകയും, ആറ് ഗഡു ക്ഷമബത്ത, ലീവ് സറണ്ടർ, AICTE ജീവനക്കാർക്ക് കേന്ദ്ര സർക്കാർ ഗ്രാൻ്റ് അനുവദിച്ചിട്ടും ഏഴാം ശമ്പള പരിഷ്ക്കരണ കുടിശ്ശിക നൽകാത്തതിലും പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്കും 14 കലക്ട്രേട്രേറ്റിലേക്കും കെ.ജി.ഒ.യുവിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
പാലക്കാട്സംസ്ഥാന പ്രസിഡണ്ട് കെ.സി. സുബ്രഹ്മണ്യനും ത്യശൂരിൽ ജനറൽ സെക്രട്ടറി വി.എം. ഷൈനും,സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ബീന പുവ്വത്തിൽ കോഴിക്കോടും, ‘എസ് സുബൈർ കുട്ടി പത്തനംതിട്ടയിലും, സംസ്ഥാന സെക്രട്ടറിമാരായ R രാജേഷ്തിരുവനന്തപുരത്തും, ട ബിനോജ് കോട്ടയത്തും,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ. പി. ജി പ്രകാശ് ആലപ്പുഴയിലും, ഉണികൃഷ്ണൻ കണ്ണൂരും കൊളത്തൂർ നാരയണൻ കാസർഗോഡും, മനോജ് എറണാകുളത്തും സാബു ജോസഫ് ഇടുക്കിയിലും പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ബി ഗോപകുമാർ തൃശൂരും, സംസ്ഥാന സെക്രട്ടറി സി വി ബെന്നി കോഴിക്കോടും രാമചന്ദ്രൻ നായർ പത്തനംതിട്ടയിലും മുഖ്യ പ്രഭാഷണം നടത്തി.
നിസാമുദ്ദീൻ, എ ഡോക്ടർ ഷിജു മാത്യു, രാകേഷ് എം എസ്, ജയശങ്കർ, ശ്യാം രാജ് അനിൽ ,രാജേഷ് ബേബി, വിനോദ് കുമാർ, ഉന്മേഷ് ,കണ്ണൻ ,ഡോക്ടർ സി ബി അജിത് കുമാർ ,പി രാമചന്ദ്രൻ, ഹരിദാസ്, വിനയൻ, പ്രമോദ് കുമാർ, ഗിരീഷ് കുമാർ ,അനീസ് മുഹമ്മദ്, ഡോക്ടർ പ്രമോദ്, ജയപ്രകാശ് നമ്പ്യാർ ,സഫ്വാൻ, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി
Kannur
കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളി വെട്ടേറ്റ് മരിച്ചു; കൂടെ താമസിച്ചിരുന്നയാൾ പിടിയിൽ

കണ്ണൂർ: ആന്തൂർ മൊറാഴയിൽ ഇതര സംസ്ഥാന തൊഴിലാളി വെട്ടേറ്റു മരിച്ചു കൂടെയുണ്ടായിരുന്നയാൾ പിടിയിൽ. ബംഗാൾ സ്വദേശി ദലിംഖാൻ എന്ന ഇസ്മയില്‍ (36) വെട്ടേറ്റ് മരിച്ചത്. ഒപ്പം താമസിക്കുന്ന ബംഗാള്‍ സ്വദേശിയായ സുജോയ് കുമാർ എന്ന ഗുഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസില്‍ കൊണ്ടുപോയി വെട്ടുകത്തി ഉപയോഗിച്ച് നിരവധിതവണ വെട്ടിയാണ് കൊലചെയ്തത്. ഇസ്മയിലിന്റെ കൂടെ സഹോദരനും താമസിക്കുന്നുണ്ട്. ഇസ്മയിലിനെ കാണാതായതോടെ സഹോദരൻ അന്വേഷിച്ചപ്പോഴാണ് ടെറസില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്. സുജയ്കുമാർ ഓട്ടോറിക്ഷയില്‍ നാട് വിടാൻ ശ്രമിച്ചപ്പോള്‍ ഓട്ടോ ഡ്രൈവർ കെ.വി.മനോജ് തന്ത്രപൂർവം ഇയാളെ വളപട്ടണം പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.മൊറാഴയിലെ കെട്ടിടനിർമാണ കരാറുകാരനായ കാട്ടാമ്ബള്ളി രാമചന്ദ്രന്റെ കീഴില്‍ കൂളിച്ചാലില്‍ പത്തോളം മറുനാടൻ തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇസ്മയില്‍ കഴിഞ്ഞ 15 വർഷത്തിലധികമായി കരാറുകാരന്റെ കീഴില്‍ കോണ്‍ക്രീറ്റ് മേസ്തിരിയാണ്. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുജയ് കുമാറിനെ വളപട്ടണം പോലീസ് തളിപ്പറമ്ബ് പോലീസിന് കൈമാറി.
Bengaluru
കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു

ബംഗളൂരു: കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീൻ (22), അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്.ചിത്രദുർഗയിലെ ജെ സി ആർ എക്സ്റ്റൻഷന് സമീപത്ത് വച്ചായിരുന്നു അപകടം. ഇവരോടൊപ്പമുണ്ടായിരുന്ന പരിക്കേറ്റ നബിലെന്ന വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചിത്രദുർഗ എസ് ജെ എം നഴ്സിംഗ് കോളേജിലെ ഒന്നാം വർഷം വിദ്യാർത്ഥികളാണ് യാസീനും അല്‍ത്താഫും. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Kerala
മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമം; യുവാവും സുഹൃത്തും അറസ്റ്റിൽ

കൊല്ലം: മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. കൊല്ലം, മയ്യനാട് സ്വദേശി സാലു (26), പുള്ളിക്കട വടക്കുംഭാഗം സ്വദേശിനി ലക്ഷ്മി (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ അവനവഞ്ചേരി പോയിന്റ് മുക്കിലായിരുന്നു സംഭവം.
അവനവഞ്ചേരി സ്വദേശി മോളിയുടെ മാലയാണ് കവരാൻ ശ്രമിച്ചത്. മാർക്കറ്റിൽ പോയി മടങ്ങുകയായിരുന്ന മോളിയുടെ സമീപം വഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തി കണ്ണിൽ മുളകുപൊടിയെറിയുകയായിരുന്നു. മുളകുപൊടി ലക്ഷ്മിയുടെ മുഖത്തും വീണതോടെ പ്രതികൾ വാഹനത്തിൽ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആറ്റിങ്ങൽ പോലീസ് പ്രതികളെ പിടികൂടിയത്. സാലുവിനെതിരെ കൊട്ടിയം സ്റ്റേഷനിൽ ക്രിമിനൽ കേസുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait1 week ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login