Connect with us
,KIJU

Kerala

സംസ്ഥാനം ഭരിക്കുന്നത് തീവ്ര വലതുപക്ഷ വ്യതിയാനം സംഭവിച്ച സർക്കാർ; പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

Avatar

Published

on

പാലക്കാട്: ഇടതുപക്ഷ സര്‍ക്കാരല്ല സംസ്ഥാനം ഭരിക്കുന്നതെന്നും തീവ്ര വലതുപക്ഷ വ്യതിയാനം സംഭവിച്ചു കഴിഞ്ഞതായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സാധാരണക്കാരോട് യാതൊരുവിധ പരിഗണനയും സംസ്ഥാന സര്‍ക്കാരിനില്ല, പകരം, കോര്‍പ്പറേറ്റുകളോടും കൊള്ളസംഘത്തോടുമാണ് അവര്‍ക്ക് താല്‍പര്യം. നെല്‍കര്‍ഷകര്‍ എന്നല്ല, ഒരു കര്‍ഷകന്റെയും സംരക്ഷണം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ആവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട്ട് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകകയായിരുന്നു അദ്ദേഹം.


മണിപ്പൂരില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ പോയ രാഹുല്‍ഗാന്ധിയെ തടയാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. രാജ്യം കത്തിയാളുമ്പോള്‍ സമാധാനശ്രമത്തിനായാണ് രാഹുല്‍ മണിപ്പൂരിലേക്ക് പോയത്. അവരെ ഭിന്നിപ്പിക്കാനായിരുന്നില്ല രാഹുലിന്റെ സന്ദര്‍ശനം. ഒന്നിപ്പിക്കാനായിരുന്നു. ക്രമാസമാധനനില തകര്‍ന്നപ്പോള്‍ ഒരു വാക്കുപോലും ഉരിയാടാതിരിക്കുകയാണ് പ്രധാനമന്ത്രി. രാഹുലിനെ അപകീര്‍ത്തിപ്പെടുത്താനാണ ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ രാഹുലിനൊപ്പം ജനാധിപത്യ ഭാരതം ഒറ്റക്കെട്ടായി രംഗത്തുണ്ടാവുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

Advertisement
inner ad


സംസ്ഥാനത്താവട്ടെ ഇരട്ടനീതിയാണ് നടപ്പാക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവും എംപിയുമായ ബെന്നി ബെഹന്നാന്‍ പരാതി കൊടുത്തിട്ടും പൊലീസ് കേസെടുക്കുന്നില്ല. അതേസമയം വ്യാജപരാതിയുടെ പേരില്‍ തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നു. എഐ ക്യാമറ, കെ ഫോണ്‍, മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മരുന്നുകള്‍ വാങ്ങിയതില്‍ നടന്ന കോടികളുടെ അഴിമതി എന്ന് തുടങ്ങിയ കേസുകളിലൊന്നും തന്നെ നടപടിയില്ല. അതേസമയം എസ് എഫ്‌ഐ നേതാവിനെതിരെ പ്രതികരിച്ചതിന് കെഎസ്‌യുക്കാര്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെയും പ്രിന്‍സിപ്പലിനെതിരെയും കേസെടുത്തു. പൊലീസിന്റെ കൈയ്യും കാലും കെട്ടിയിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലുരുന്ന് ഒരുസംഘമാണ് ഇത് കൈകാര്യം ചെയ്യുന്നത്. ആലപ്പുഴയില്‍ കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസെടുത്ത പൊലീസ് സമരം നടത്തിയ എംഎസ്എഫ് പ്രവര്‍ത്തകരെ കൈയ്യാമം വെച്ചാണ് കൊണ്ടുപോയത്. അതേസമയം വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐ മുന്‍ നേതാവിനെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി എല്ലാ കാര്യത്തിലും മൗനം അവലംബിക്കുകയാണ്. ഇതിനെതിരെ കോണ്‍ഗ്രസും യുഡിഎഫും ശബ്ദം ഉയര്‍ത്തും. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.


കൈതോലപ്പായയില്‍ പണം നല്‍കിയ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത് ഇ.പി. ജയരാജനാണ്. ലോട്ടറി മാഫിയാ തലവനായ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും രണ്ടുകോടി രൂപയുടെ ഡ്രാഫ്റ്റ് കൈപ്പറ്റിയ ജയരാജന്‍ ഇക്കാര്യത്തില്‍ മറുപടി പറയുന്നതു തന്നെ വിരോധാഭാസമാണ്. ആരുടെയെങ്കിലും മൊഴിയെടുത്ത് വാര്‍ത്തയാക്കാന്‍ ശമിക്കുകയാണ് സിപിഎം. ഇതെല്ലാം ജനം തിരിച്ചറിയുന്നുണ്ട്. സൈബര്‍ ഇടങ്ങളിലൂടെ ഹീനമായ പ്രചരണങ്ങളാണ് സിപിഎം അഴിച്ചുവിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement
inner ad


സംസ്ഥാനത്ത് നികുതി പിരിവ് നടക്കുന്നില്ല. കോടികളുടെ സ്വര്‍ണം വിപണിയില്‍ വിറ്റഴിക്കപ്പെട്ടിട്ടും നികുതിയിനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. മുന്നൂറിലേറെ കോടി രൂപ പിരിച്ചെടുത്ത സംസ്ഥാനത്ത് സ്വര്‍ണ വില നാലിരട്ടിയോളം വര്‍ദ്ധിച്ചിട്ടും നികുതി പിരിച്ചെടുക്കുന്നില്ല. കേരളത്തില്‍ സമാന്തരമായ സ്വര്‍ണവിപണിയാണ് ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ധനമാനേജ്‌മെന്റ് തന്നെ അവതാളത്തിലാണ്. ഇക്കാര്യത്തിലൊന്നും ശ്രദ്ധ ചെലുത്താന്‍ സര്‍ക്കാരിന് കഴിയുന്നുമില്ല. ഭരണം നടത്താന്‍ മറന്നുപോയ സര്‍ക്കാര്‍ ധൂര്‍ത്തിന് വേണ്ടിയാണ് സമയം കണ്ടെത്തുന്നത്. രണ്ടുകൊല്ലമായി സംസ്ഥാനത്ത് റേഷന്‍ വിതരണം അവതാളത്തിലായിട്ട്. ഇ-പോസ് മെഷീന്‍ പോലും പ്രവര്‍ത്തിക്കാതെ സാധാരണക്കാരുടെ അഭയകേന്ദ്രമായ റേഷന്‍കടകള്‍ അടഞ്ഞുകിടക്കുകയാണ്. നിഷ്‌ക്രിയമാണ് സര്‍ക്കാര്‍ സംവിധാനം. എല്ലാ വകുപ്പുകളിലും ഇതുതന്നെയാണ് സ്ഥിതി. മയക്കുമരുന്ന് മാഫിയയുടെ സൈ്വര്യവിഹാര കേന്ദ്രമായി കേരളം മാറി. തെരുവ്‌നായ ശല്യം, ആരോഗ്യം, കാര്‍ഷികമേഖല തുടങ്ങി എന്തെല്ലാം വിഷയങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഇതിനൊന്നും മറുപടി പറയാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരെ ഇനിയും പോരാട്ടം ശക്തമാക്കും. രാഷ്ട്രീയമായും നിയമപരമായും നേരിടും. എന്നാല്‍ ഇടതുപക്ഷത്തെപ്പോലെ അക്രമം അഴിച്ചുവിടുകയില്ല യുഡിഎഫിന്റെ സമരമാര്‍ഗം. നാളിതുവരെ കാണാത്ത പ്രക്ഷോഭപരിപാടികള്‍ക്ക് കോണ്‍ഗ്രസും യുഡിഎഫും നേതൃത്വം നല്‍കിയത്. നിയമസഭയ്ക്കകത്തും പുറത്തും പോരാട്ടം തുടരുമെന്നും കെ-ഫോണ്‍ വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.


പത്രസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍, കെപിസിസി കെപിസിസി സെക്രട്ടറി അബ്ദുള്‍ മുത്തലീഫ്, കെപിസിസി നിര്‍വാഹക സമിതിയംഗം സി.വി.ബാലചന്ദ്രന്‍, വി.കെ.ശ്രീകണ്ഠന്‍ എംപി എന്നിവരും പങ്കെടുത്തു.

Advertisement
inner ad

Kerala

കണ്ണൂർ വിസിയുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്

Published

on

കണ്ണൂർ: കണ്ണൂർ വിസിയുടെ ചുമതല കുസാറ്റ് പ്രൊഫസർ ബിജോയ് നന്ദന്. സർക്കാരുമായി കൂടിയാലോചനകൾ ഇല്ലാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനമെടുത്തത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നൽകിയത്. അതേസമയം, കണ്ണൂർ വിസി സ്ഥാനത്ത് നിന്ന് പുറത്തായ ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ദില്ലിയിലേക്ക് മടങ്ങും.

Continue Reading

Alappuzha

ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു

Published

on

ആലപ്പുഴ: ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കൾ ആദി, അഥിൽ എന്നിവരാണ് മരിച്ചത്. ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ വീട് തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട് അന്വേഷിച്ചെത്തിയ അയൽവാസികളാണ് മരണവിവരമറിഞ്ഞത്. വീട്ടിലെ ഹാളിൽ നിലത്ത് മരിച്ച നിലയിലായിരുന്നു കുട്ടികൾ. മാതാപിതാക്കൾ തൊഴിലുറപ്പ് തൊഴിലാളികളാണ്. കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് വിവരം.

Continue Reading

Kerala

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷമാക്കി മാറ്റി. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പോൾ തന്നെ അനുവദിക്കും. അതേസമയം ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മുൻഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക. ഒക്ടോബർ 15, വരെ എല്ലാ ബില്ലുകളും അനുവദിച്ചു. എന്നാൽ തുക പരിധിയില്ലാതെയാണ് ബില്ലുകൾ തീർപ്പാക്കിയത്. പരിധിയും നിയന്ത്രണങ്ങളും ഇല്ലാതെയാണ് തുക അനുവദിച്ചത്.

Continue Reading

Featured