Business
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ
സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധികൾ എന്ന് റിപ്പോർട്ട്. ഇതു ആദ്യമായാണ് സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റു ജീവനക്കാരുടെ പെൻഷനും മുടങ്ങുന്നത് . ഏകദേശം 5 ലക്ഷത്തോളം ജീവനക്കാരാണ് സംസ്ഥാനത്ത് ഉള്ളത്. ഇടിഎസ്ബിയിൽ നിന്ന് ബാങ്ക് അക്കൗണ്ട് വഴിയുള്ള വിതരണമാണ് തടസ്സപ്പെട്ടത്. ട്രെഷറി അക്കൗണ്ടറിൽ പണം എത്തിയെങ്കിലും പിൻവലിക്കാൻ കഴിഞ്ഞില്ല. സാങ്കേതിക തടസമെന്നാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായ വിശദീകരങ്ങൾ . ആദ്യ പ്രവൃത്തി ദിവസം ശമ്പളം ലഭിക്കേണ്ട ജീവനക്കാരിൽ മിക്കവാറും പേർക്ക് ശമ്പളം ലഭിച്ചില്ല. സാങ്കേതിക തകരാറാണ് കാരണമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.
എന്നാൽ ശമ്പളവിതരണം തടസപ്പെട്ടതോടെ പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ രംഗത്തെത്തി. ടി എസ് ബി അക്കൗണ്ടുള്ള ജീവനക്കാരും പെൻഷൻകാരും മാത്രമാണ് ശമ്പളവും പെൻഷനും കൈപറ്റയത് . ഇവരുടെ എണ്ണം വളരെ കുറവാണെന്നു. അതേസമയം ശമ്പളവും പെൻഷനും വിതരണം ചെയ്യാനാകാത്ത സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെയും ധനകാര്യ മിസ് മാനേജ്മെന്റിന്റെയും ദുരന്തഫലമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പ്രതികരിച്ചു. ധൂർത്തിനും ആഡംബരത്തിനും നിർലോഭം പണം ചെലവഴിക്കുന്ന സർക്കാർ , ശമ്പളവും പെൻഷനും നൽകാതെ ജീവനക്കാരെയും പെൻഷൻകാരെയും ശ്വാസം മുട്ടിക്കുകയാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
Business
ഏറ്റവും മികച്ച യൂബർ ഡ്രൈവർമാർ കൊച്ചിയിൽ; ജോലി ആവശ്യങ്ങൾക്കായി കൂടുതൽ ഉപയോഗിക്കുന്നത് ബാംഗ്ലൂർ
ഇന്ത്യക്കാര്‍ 2024 ല്‍ യൂബര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയ കണക്കുകളുടെ റിപ്പോർട്ട് പുറത്തുവന്നു. 920 കോടി കിലോമീറ്ററാണ് കഴിഞ്ഞ കൊല്ലം ഇന്ത്യയില്‍ യൂബര്‍ ഓടിയത്. പരിസ്ഥിതി സൗഹാര്‍ദമായ ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ട്. ഇ.വി കളിലാണ് 17 കോടി കിലോമീറ്റര്‍ യൂബര്‍ ഓടിയത് എന്നതും ശ്രദ്ധേയമാണ്.
യൂബർ ഓട്ടോ ആണ് 2024 ൽ ഏറ്റവും കൂടുതൽ യാത്രക്കാര്‍ തിരഞ്ഞെടുത്തത്. തൊട്ട് പിന്നാലെ യൂബർ ഗോ യും ഉണ്ട്. യൂബർ ഡ്രൈവർമാർക്ക് ഏറ്റവും കൂടുതൽ റേറ്റിംഗ് നൽകിയത് കേരളത്തിലെ യൂബർ യാത്രക്കാരാണ്. കൊച്ചിയിലെ യൂബർ യാത്രക്കാർ 5 ൽ ശരാശരി 4.90 റേറ്റിംഗാണ് ഡ്രൈവർമാര്‍ക്ക് നൽകിയത്. ഡ്രൈവർ റേറ്റിംഗിൽ ചണ്ഡീഗഢ് രണ്ടാം സ്ഥാനത്തും (4.816), പൂനെ മൂന്നാം സ്ഥാനത്തുമാണ് (4.815) കൊൽക്കത്തയിലാണ് ഏറ്റവും കുറഞ്ഞ ഡ്രൈവർ റേറ്റിംഗ് (4.65).
ബെംഗളൂരു ആണ് ജോലി ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ യൂബർ ഉപയോഗിച്ച നഗരം. 2024- ൽ ഏറ്റവും കൂടുതൽ യൂബർ യാത്രകൾ ബുക്ക് ചെയ്തത് ഡൽഹി-എൻസിആർ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ, കൊൽക്കത്ത എന്നിവിടങ്ങളിലാണ്. മുംബൈയാണ് രാത്രി വൈകിയുള്ള യാത്രകൾക്ക് ഏറ്റവും കൂടുതൽ യൂബര്‍ റൈഡുകള്‍ ബുക്ക് ചെയ്തത്.
Business
സ്വര്‍ണവില മുന്നോട്ട്; പവന് 240 രൂപ വർധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7315 രൂപയും പവന് 58520 രൂപയുമാണ് ഇന്നത്തെ വിപണിവില. മൂന്നു ദിവസംകൊണ്ട് സ്വർണവിലയിൽ 720 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി. ഗ്രാമിന് 6030 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയ്ക്ക് മാറ്റമില്ല. ഗ്രാമിന് 98 രൂപയാണ് ഇന്നത്തെ വിപണി വില.
Business
സ്വർണവില വർധിച്ചു; പവന് 58,480 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. പവന് 200 രൂപ കൂടി ഒരു പവൻ സ്വർണത്തിന്റെ വില 58,480 രൂപയായി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 7,285 രൂപയും 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 6,010 രൂപയുമാണ് വിപണി വില. വെള്ളിയുടെ വിലയിലും വർധനവ് തുടരുകയാണ്; ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 98 രൂപയാണ് വില. ജനുവരി 1 മുതൽ സ്വർണവില കുത്തനെ ഉയരുകയാണ്. ആദ്യ മൂന്ന് ദിവസങ്ങൾക്കിടെ സ്വർണവില 1,200 രൂപയാണ് വർധിച്ചത്. എന്നാൽ ജനുവരി 4-നാണ് വിലയിൽ കുറവ് രേഖപ്പെടുത്തിയത്. 360 രൂപയായിരുന്നു കുറവ്. തുടർന്ന് മൂന്നു ദിവസം വിലയിൽ മാറ്റമില്ലാതെ തുടരുകയും ബുധനാഴ്ച 120 രൂപ വർധന രേഖപ്പെടുത്തുകയും ചെയ്തു. ഇന്നലെയും 280 രൂപ വർധിച്ചിരുന്നു. ഈ മൂന്നുദിവസത്തിനിടെ 600 രൂപയുടെ വർധനവാണ് ഉണ്ടായത്.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
സംസ്ഥാനത്തിന്റെ അംബാസിഡറാകാം;ദേശീയ യുവസംഘം രജിസ്ട്രേഷന് 25 വരെ
You must be logged in to post a comment Login