Featured
സംസ്ഥാന സർക്കാരിന്റെ വികലമായ നയങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കി- പ്രതിപക്ഷ നേതാവ്

വയനാട് : സിപിഎമ്മിന്റെയും സംസ്ഥാന സർക്കാരിന്റെയും വികലമായ നയങ്ങൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേരളത്തിലെ വിദ്യാര്‍ത്ഥികളാണ് ഇതില്‍ ഇരകളാകുന്നതെന്നും സുല്‍ത്താന്‍ബത്തേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിക്ക് എതിരായാണ് സര്‍ക്കാരും സി പി എമ്മും പ്രവത്തിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ
‘കേരള സര്‍വകലാശാലയിലെ വി സി നിയമനത്തിനായി ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയയ്ക്കാന്‍ ഇന്നും സെനറ്റ് തയ്യാറായിട്ടില്ല. സി പി എമ്മിന്റെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശപ്രകാരമാണിത്. സി പി എമ്മും സര്‍ക്കാരും കേരള സര്‍വകലാശാലയ്ക്ക് വി സി വേണ്ട എന്ന നിലപാടിലേക്കാണ് പോകുന്നത്. സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് സാങ്കേതിക സര്‍വകലാശാലയിലെ വിസിക്ക് സ്ഥാനം ഒഴിയേണ്ടിവന്നത്. അവിടെ പുതിയ ഒരു വിസിയെ നിയമിക്കുന്നതുവരെ ഒരാളെ താത്കാലികമായി ചാന്‍സലര്‍ക്ക് നിയമിക്കേണ്ടിവരും. അക്കാഡമിക് യോഗ്യതയുള്ള ഒരാളെ താല്‍ക്കാലിക ചുമതലയില്‍ വച്ചിട്ടും അവരെ അകത്ത് കയറ്റാതെ എസ് എഫ് ഐയുടെയും സി പി എം അനുകൂല സര്‍വീസ് സംഘടനകളുടെയും പ്രതിഷേധമുണ്ടായി. ഇതിലൂടെ എന്താണ് സി പി എം ഉദ്ദേശിക്കുന്നത്. സാങ്കേതിക സര്‍വകാലാശാലയ്ക്ക് താല്‍ക്കാലിക വിസി പോലും വേണ്ടെന്നാണോ? സുപ്രീം കോടതിയെ അനുസരിക്കില്ല എന്നാണോ?സുപ്രീംകോടതി വിധിക്ക് എതിരെയാണ് സര്‍ക്കാരും സി പി എമ്മും നിലപാടെടുത്തിരിക്കുന്നത്. സംഘപരിവാര്‍ പശ്ചാത്തലമുള്ളയാളാണെങ്കില്‍ എതിര്‍ക്കാം. ഇത് അങ്ങനെയല്ലല്ലോ.അക്കാദമിക് യോഗ്യതയുള്ളയാളാണ്’- പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ളള പോര് ജനങ്ങളെ കബളിപ്പിക്കാനാണ്. സര്‍ക്കാരിനെ രക്ഷിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. സ്വര്‍ണ്ണ കള്ളകടത്ത് വിഷയത്തില്‍ ഇപ്പോഴാണോ ഗവര്‍ണര്‍ പ്രതികരിക്കുന്നത്?മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കാളിത്തം ഉണ്ടെന്ന് എല്ലാവര്ക്കും അറിയാം.സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പല ഏര്‍പ്പാടുകളും നടത്തി.ഇവര്‍ തമ്മില്‍ എന്താണ് തര്‍ക്കം?ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്തയച്ചത് പോലും സര്‍ക്കാരിനെ സഹായിക്കാനാണ്.യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ആണ് ശ്രമം.ഗവര്‍ണര്‍ സര്‍ക്കാര്‍ പോരെന്ന് വരുത്തി തീര്‍ക്കുന്നു.ഇവര്‍ തമ്മില്‍ ഒരു തര്‍ക്കവും ഇല്ല’- സതീശന് പറഞ്ഞു. തലശേരി സംഭവത്തെക്കുറിച്ച് പ്രതികരിക്കവെ പൊലീസ് സാധാരണക്കാരുടെ കൂടെയല്ലെന്നും പണമുള്ളവനും മാഫിയ സംഘത്തിനും ഒപ്പമാണെന്നും പാര്‍ട്ടിയാണ് പൊലീസിനെ നിയമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Featured
ജനങ്ങളെ അടിമുടി ശ്വാസം മുട്ടിക്കുന്ന ബജറ്റ്

- സി.പി. രാജശേഖരൻ
കൊല്ലം: സമസ്ത മേഖലയിലെയും ജനങ്ങളെ അടിമുടി തകർക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നു നിയമസഭയിൽ അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ ബജറ്റ് പ്രസംഗം അവസാനിച്ചപ്പോൾ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേൽക്കുകയും ചെയ്തു. പക്ഷേ, തിരുത്താൻ സർക്കാർ തയാറല്ല.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാവില്ല ഇത്തവണത്തെ ബജറ്റെന്നായിരുന്നു ധനമന്ത്രിയുടെ ഉറപ്പ്. രണ്ട് ദിവസം മുൻപ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ മാധ്യങ്ങളോടു പറഞ്ഞത് ഇങ്ങനെയായിരുന്നു- അധിക വിഭവ സമാഹരണം അനിവാര്യമാണ്. പക്ഷേ, അത് ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടാവില്ല. ഇന്നു രാവിലെ ബജറ്റ് അവതരിപ്പിക്കുന്നതിന് വീട്ടിൽ നിന്നു പുറപ്പെടുന്നതിനു മുൻപും അദ്ദേഹം ആവർത്തിച്ചു. എന്നാൽ ഇതിനു കടക വിരുദ്ധമായിട്ടാണ് ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം. ജനങ്ങളെ അടിമുടി ബുദ്ധിമുട്ടിക്കുന്ന, എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ വലയ്ക്കുന്ന ബജറ്റ്. അതേ സമയം, പാവപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷാ പെൻഷനിൽ പോലും ഒരു രൂപ വർധിപ്പിച്ചതുമില്ല. പതിവു പോലെ ആഡംബരങ്ങൾക്കുള്ള നിരവധി നിർദേശങ്ങളുണ്ടു താനും.
പെട്രോളിനും ഡീസലിനും അധിക സെസ് ചുമത്തിയതാണ് ഏറ്റവും വലിയ ഇരുട്ടടി. ലിറ്ററിന് രണ്ടു രൂപ വീതമാണ് ഉയരുക. ഒരു ലിറ്റർ ഡീസലിന് ഒരു രൂപ കൂടിയാൽ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ അഞ്ചു ശതമാനം വർധന ഉണ്ടാകുമെന്നാണ് ഉപഭോക്തൃ സൂചികയിലെ മുന്നറിയിപ്പ്. ആ നിലയ്ക്ക് ഇന്ധന വില വർധന മൂലം 10 മുതൽ 15 ശതമാനം വിലവർധന പ്രതീക്ഷിക്കാമെന്ന് പ്രമുഖ അരി വ്യാപാരി വർക്കി പീറ്റർ പറഞ്ഞു. ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഒരു കിലോ ജയ അരിക്ക് ശരാശരി 30 രൂപയായിരുന്നു വില. അതിപ്പോൾ 60 രൂപയ്ക്കു മുകളിലാണ്. പെട്രോളിയം സെസ് ഏർപ്പെടുത്തിയതു വഴി വില വീണ്ടും ഉയരും. മറ്റെല്ലാ സാധനങ്ങളുടെ വിലയും ആനുപാതികമായി ഉയരും.
ഇന്ധന വിലയ്ക്കു പുറമേയാണ് വാണിജ്യാവശ്യങ്ങൾക്കുള്ള വൈദ്യുതി നിരക്ക് അഞ്ച് ശതമാനം ഉയർത്തിയത്. ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റുകളുടെ പ്രവർത്തന ചെലവ് ഉയരാൻ ഇതും ഇടയാക്കും. സ്വാഭാവികമായും ഇതും വിലയിൽ പ്രതിഫലിക്കും. മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയിൽ വരുത്തിയ വർധനയും അസ്സഹനീയമാണ്. ഇരു ചക്രവാഹനങ്ങളുടെ വിലയുടെ ഒരു ശതമാനം അധിക നികുതി ചുമത്താനുള്ള നിർദേശം സാധാരണക്കാരെയും ചെറുകിട കച്ചവടക്കാരെയും വിദ്യാർഥികളെയുമാണ് ദുരിതത്തിലാക്കുന്നത്. കൂടാതെ എല്ലാത്തരം വാഹനങ്ങളുടെയും വില്പന നികുതിയിലും മാറ്റം വരുത്തി. അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള ലൈറ്റ് മോട്ടോർ വെഹിക്കിളുകൾക്ക് (എൽഎംവി) 2 ശതമാനമാണ് നികുതി ഉയർത്തിയത്. മെറ്റെല്ലാ വിഭാഗം മോട്ടോർ വാഹനങ്ങൾക്കും ഒരു ശതമാനം അധിക നികുതി ചുമത്തപ്പെട്ടു. ഇതിനെല്ലാം പുറമേയാണ് എല്ലാ തരം വാഹനങ്ങളുടെയും റോഡ് സുരക്ഷാ സെസ് ഇരട്ടിയാക്കിയത്. ഇരു ചക്ര വാഹനങ്ങളുടെ സെസ് 50 രൂപയിൽ നിന്ന് 100 രൂപയും എൽഎംവിക്ക് 100 രൂപ 200 രൂപയും ഇടത്തരം വാഹനങ്ങൾക്ക് 150 രൂപ 300 രൂപയും ഹെവി വാഹനങ്ങൾക്ക് 250 രൂപ 500 രൂപയുമായാണ് ഉയർത്തിയിരിക്കുന്നത്.
കേരളത്തിൽ വിദേശ മദ്യത്തിന്റെ ഉത്പാദനം കൂട്ടി മദ്യപരുടെ എണ്ണം വളരെ ഉയർത്തിയ ശേഷം കടുതൽ വരുമാനമുണ്ടാക്കാനുള്ള നിർദേശവും ബജറ്റിലുണ്ട്. വിദേശ മദ്യം ഉണ്ടാക്കുന്ന എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ ഉതാപാദനവും ഇതര സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടു വരുന്ന വ്യവസ്ഥകളിൽ ഇളവും അനുവദിക്കും. നിലവിലെ ഉയർന്ന നികുതിക്കു പുറമേ കൂടുതൽ സെസും കൊണ്ടുവരുമെന്ന് പുതിയ ബജറ്റിൽ പറയുന്നു. ലിറ്ററിന് ആയിരം രൂപയിൽ താഴെയുള്ള മദ്യത്തിന് 20 രൂപയും അതിനു മുകളിലുള്ള മദ്യത്തിന് 40 രൂപയും സെസ് ഈടാക്കും. ഏതാനും മാസം മുൻപ് മദ്യ മുതലാളിമാരെ സഹായിക്കാനും ഇതേ നിരക്കിൽ സർക്കാർ ഉപയോക്താക്കളെ പിഴിഞ്ഞിരുന്നു.
ഭൂമിയുടെ രജ്സ്ട്രേഷൻ ഫീസും കമ്പോള വിലയും ഉയർത്തിയതു വഴി റിയൽ എസ്റ്റേറ്റ് വിപണിക്കും വില കൂടും. ഫ്ളാറ്റുകളടക്കം ഈ രംഗത്ത് വില കുതിച്ചുയരും. വില്പന ഇടിയുകയും ചെയ്യും. ഇത് സാമ്പത്തിക മാന്ദ്യത്തിന് കാരണമാവുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംസ്ഥാനത്തെ എല്ലാ വിഭാഗം ആളുകളുടെയും വീട്ട് കരം കൂടമെന്നതാണ് മറ്റൊരു തിരച്ചടി. എല്ലാതരത്തിലുള്ള വിട്ടു നികുതിയും കൂടുമെന്നും ഒന്നിൽ കൂടുതൽ വീടുകളുള്ളവർക്ക് കൂടുതൽ നികുതി നല്‍കേണ്ടി വരുമെന്നും ബജറ്റിൽ പറയുന്നു. ഒഴിഞ്ഞു കിടക്കുന്ന ഉപയോഗ ശൂന്യമായ വിടകൾക്കും ഇനി നികുതി നൽകണം.
കോടതി വ്യവഹാരങ്ങൾക്കു ചെലവേറുമെന്നതാണ് മറ്റൊരു വെല്ലുവിളി. എല്ലാത്തരം കോർട്ട് ഫീ സ്റ്റാമ്പുകൾക്കും ഒരു ശതമാനം അധിക വില ഈടാക്കും.
എല്ലാ മേഖലയിലെയും ജനങ്ങളെ ദ്രോഹിക്കുന്ന ആഘാതമേറിയ ഒരു ബജറ്റ് സമീപകാലത്ത് കേരളത്തിൽ ഒരു സർക്കാരും അവരിപ്പിച്ചിട്ടില്ല. വഭവശൂന്യത മൂലം ആഡംബരം ഒഴിവാക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. പാർട്ടി സ്മാരകങ്ങൾക്ക് ഇത്തവണയും വാരിക്കോരി നൽകിയിട്ടുണ്ട്. തലശേരിയിലെ എകെജി സ്മാരക മ്യൂസിയത്തിന് ഈ വർഷവും നീക്കി വച്ചു അഞ്ച് കോടി രൂപ!
Featured
പെട്രോളിനും ഡീസലിനും 2 രൂപ കൂടും, മദ്യത്തിന് 40 വരെ ഉയരും

പെട്രോളിനും ഡീസലിനും അധിക സെസ് ചുമത്തിയതു വഴി രണ്ടിനും വില ഉയരും ലിറ്ററിന് രണ്ടു രൂപയാവും ഉയരുക. കഴിഞ്ഞ ഏതാനും മാസങ്ങളായി വില സ്ഥിരമായി തുടരുന്നതിന്റെ ആശ്വാസം ഒറ്റയടിക്ക് ഇല്ലാതാകും. നേരത്തേ കേന്ദ്രം പെട്രോളിയം നികുതി കുറച്ചപ്പോഴും കേരളം കുറച്ചിരുന്നില്ല. സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വില കുറച്ചപ്പോൾ കേരളത്തിലും ആവശ്യം ശക്തമായെങ്കിലും സംസ്ഥാന സർക്കാർ വഴങ്ങിയില്ല.
മദ്യത്തിന്റെ വിലയും കൂടും. 1000 രൂപ വരെയുള്ള മദ്യത്തിന് ലിറ്ററിന് 20 രൂപയും അതിനു മുകളിലുള്ളതിന് 40 രൂപയുമാണ് പുതിയ സാമൂഹ്യ സുരക്ഷാ സെസ് ആയി ചുമത്തിയത്.
Featured
വീട്ടുകരം, ഭൂനികുതി, വാഹന വില കുതിച്ചുയരും, പെട്രോൾ ഡീസൽ വിലയും കൂടും

ഭൂമിയുടെ കമ്പോള വിലയും രജിസ്ട്രേഷൻ നികുതിയും കൂട്ടി.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി
കെട്ടിടങ്ങളുടെ ഉപോയോഗത്തിന് അനുസരിച്ച് നികുതി കൂടും. കെട്ടിട നികുതി വർധനവിലൂടെ 1000 കോടി രൂപയുടെ അധിക വരുമാനം.
മൈനിംഗ് ആൻഡ് ജിയോളജി ഉത്പന്നങ്ങളുടെ നികുതി കൂട്ടി, കോമ്പൗണ്ടിംഗ് സമ്പ്രദായം നിർത്തി, യഥാർഥ അളവിന് ആനുപാതികമായി നികുതി. അധിക വരുമാനം 600 കോടി. ഏഴിന പരിഷ്കരണ പദ്ധതി
ഇന്ധന സെസ് പുതുക്കി. വില കൂടും. അണക്കെട്ടിലെ ചെളി നീക്കം ചെയ്ത് 10 കോടി
മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന. അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് 2 ശതമാനം അധിക നികുതി. മറ്റെല്ലാ കാറുകൾക്കും ഒരു ശതമാനം നികുതി വർധന
റോഡ് സുരക്ഷ സെസ് ഇരട്ടി കണ്ട് വർധിപ്പിച്ചു.
ഇരുചക്ര വാഹനങ്ങൾ 50 രൂപ 100 രൂപയാക്കി
കാര്‍ 150 300
വലിയ വാഹനങ്ങൾ 250-500
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login