പറമ്പിൽ കണ്ടെത്തിയ അസ്ഥികൂടം രണ്ടു വർഷം മുൻപ് കാണാതായ ഗൃഹനാഥന്റേത്

മാ​വ​ടി​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് കു​റ്റി​ച്ചെ​ടി​ക​ൾക്കി​ട​യി​ൽ ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ടം ര​ണ്ടു​വ​ർഷം മുൻപ് ഇ​വി​ടെ​നി​ന്ന്​ കാ​ണാ​താ​യ പ​ള്ളേ​ന്തി​ൽ സുരേഷിന്റെതെന്നു പ​രി​ശോ​ധ​ന​യി​ൽ തി​രി​ച്ച​റി​ഞ്ഞു. മ​റ്റ് തെ​ളി​വ്​ ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ സു​രേ​ഷ് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും പ​റ​യു​ന്ന​ത് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ സാ​ധ്യ​ത ഇ​ല്ലെ​ന്നാ​ണ്. 2019 സെ​പ്റ്റം​ബ​ർ മൂ​ന്നി​നാ​ണ് സു​രേ​ഷി​നെ കാ​ണാ​താ​യ​ത്. 2020 മെയ് അ​ഞ്ചി​നാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. സു​രേ​ഷി​നെ കാ​ണാ​താ​യ​തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മാ​വാ​തെ ഭാ​ര്യ സു​നി​ത ഹൈ​കോ​ട​തി​യി​ൽ ഹേ​ബി​യ​സ്കോ​ർപ​സ് ഹ​ര​ജി ഫ​യ​ൽ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉണ്ടാകാതിരുന്നതിനെ തുടന്ന് ​ ബ​ന്ധു​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​യെ സ​മീ​പി​ക്കു​ക​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് പ​രാ​തി സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്ക്​ കൈ​മാ​റു​ക​യും എ​റ​ണാ​കു​ളം റേ​ഞ്ച് ഐ.​ജി​യോ​ട് വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ന്​ ഡി.​ജി.​പി നി​ർദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment