Connect with us
head

Kannur

ഷോട്ട് പുട്ട് തലയിൽ വീണ്, വിദ്യാർഥിക്ക് ഗുരുതരപരിക്ക്

മണികണ്ഠൻ കെ പേരലി

Published

on

മാഹി : സ്കൂളിലെ കായികമേള തിരഞ്ഞെടുപ്പിനിടെ സഹപാഠി എറിഞ്ഞ ഷോട്ട് പുട്ട് തലയിൽ വീണ്  വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പള്ളൂർ കസ്തൂർബാ ഗാന്ധി ഹൈസ്കൂളിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഇതേ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി വെസ്റ്റ് പള്ളൂർ തയ്യുള്ളപറമ്പത്ത് സൂര്യോദയത്തിലെ കനകരാജിന്റെ മകൻ സൂര്യകിരണി(14)നാണ് തലക്ക് സാരമായി പരിക്കേറ്റത്.


ഷോട്ട്പുട്ട് മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള വിദ്യാർഥികളുടെ കഴിവ് പരിശോധിച്ച് തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയ ശേഷം ഒരു വിദ്യാർഥി എറിഞ്ഞ ഇരുമ്പ് ബോൾ അബദ്ധത്തിൽ സൂര്യകിരണിന്റെ തലയിൽ കൊള്ളുകയായിരുന്നു.തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടി കോഴിക്കോട്ടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Kannur

ഓടിക്കൊണ്ടിരുന്ന കാറിൽ വീണ്ടും തീ, ഡ്രൈവർ ഇറങ്ങിയോടി

Published

on

തിരവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിക്കുന്ന ദുരന്തങ്ങൾ ആവർത്തിക്കുന്നു. വെഞ്ഞാറമ്മൂടിൽ ഇന്നു രാവിലെ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. തീ പടരുന്നതു കണ്ട ഉടൻ സഡൻ ബ്രേക്കിട്ട് നിർത്തി ഡ്രൈവർ ഇറങ്ങിയോടിയതു മൂലം വൻ ദുരന്തം ഒഴിവായി. കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാറിന്റെ മുൻഭാ​ഗം പൂർണാമായി കത്തി നശിച്ചു ‌സംസ്ഥാനത്ത് ഓടുന്ന വാഹനങ്ങളിൽ തീ ആളുന്നത് പതിവായിട്ടുണ്ട്. കണ്ണൂരിൽ ഇന്നലെ രാവിലെ ഉണ്ടായ അപകടത്തിൽ ​ഗർഭിണി അടക്കം രണ്ടു പേര് ദാരുണമായി വെന്തു മരിച്ചിരുന്നു.

Continue Reading

Kannur

കാർ കത്തുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത്
അന്വേഷിക്കണമെന്ന്
മനുഷ്യാവകാശ കമ്മീഷൻ

Published

on

കണ്ണൂർ: കാറുകൾ കത്തി അപകടമുണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് എന്തുകൊണ്ടാണെന്ന്
പരിശോധിച്ച് വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

സംസ്ഥാന ഗതാഗത കമ്മീഷണറും പുതിയ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന കേന്ദ്ര ഏജൻസിയായ പൂനയിലെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്ടറും
മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന്
ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. കാറുകളുടെ മെക്കാനിക്കൽ തകരാറാണോ അപകടങ്ങൾക്ക് പിന്നിലെന്ന് പ്രത്യേകം പരിശോധിക്കണം.

Advertisement
head

കണ്ണൂരിൽ കാർ കത്തി രണ്ടു പേർ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.

Advertisement
head
Continue Reading

Kannur

സിപിഐയുടെ എംഎൽഎ യെ ആക്രമിച്ച കേസിലും സിപിഎം ബിജെപി പക്ഷത്ത്

Published

on

കൊല്ലം: സിപിഎം ബിജെപിക്കൊപ്പമാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. മുതിർന്ന നേതാവ് ഇ.ചന്ദ്രശേഖരൻ എംഎൽഎയെ ബിജെപി പ്രവർത്തകർ കൈയ്യേറ്റം ചെയ്ത കേസിൽ സാക്ഷികളായിരുന്ന സിപിഎം പ്രവർത്തകർ കൂറുമാറി. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു കേസിന് ആസ്പദമായ സംഭവം. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് ശേഷം സിപിഐ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ കാഞ്ഞങ്ങാട് മാവുങ്കാലിൽ വച്ച് സംഘർഷമുണ്ടായി. ജാഥയ്ക്കു നേരേ ബിജെപി പ്രവർത്തകർ ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ ഇ. ചന്ദ്രശേഖരൻ എംഎൽഎയുടെ ഇടത് കൈയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ ഈ കൈയ്യുമായാണ് ചന്ദ്രശേഖരൻ ഒന്നാം പിണറായി സർക്കാരിൽ റവന്യൂ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഈ കേസ് വിചാരണയ്ക്കെത്തിയപ്പോഴാണ് സിപിഎം സാക്ഷികൾ കൂറുമാറിയത്.

അന്നു ചന്ദ്രശേഖരനൊപ്പം ആക്രമിക്കപ്പെട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗവും കിനാനൂർ – കരിന്തളം പഞ്ചായത്ത് പ്രസിഡൻ്ററുമായിരുന്ന ടി.കെ രവി അടക്കമുള്ള സാക്ഷികളാണ് കേസിൻ്റെ വിചാരണയ്ക്കിടെ മൊഴി മാറ്റിയത്. സിപിഎമ്മിന്റെ ഈ നെറികേടിനെതിരേ ശക്തമായ വിമർശനവുമായി സിപിഐ നേതാക്കളും രം​ഗത്തെത്തി. എൽഡിഎഫിലെ നേതാവ് ആക്രമിക്കപ്പെട്ട കേസിൽ സത്യസന്ധമായി കോടതിയിൽ മൊഴി കൊടുക്കുന്നതിന് പകരം ബിജെപി – ആർഎസ്എസ് പ്രവർത്തകരെ രക്ഷിച്ച സിപിഎം നിലപാട് പരിഹാസ്യമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.

Advertisement
head

പ്രകാശ് ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് –

2016 ൽ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത സ.ഈ.ചന്ദ്രശേഖരൻ കയ്യിൽ ബാൻഡേജ്ഇട്ട് ബഹു.ഗവർണ്ണറോടും ബഹു.മുഖൃമന്ത്രിയോടുമൊപ്പം നില്ക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ.ചിത്രം എല്ലാവരുടെയും മനസ്സിൽ തെളിയുന്നുണ്ടാവും.നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ബി.ജെ.പി.,ആർ.എസ്.എസ് പ്രവർത്തകർ കലിതുളളി ആക്രമിച്ചതാണ്. സ.ചന്ദ്രശേഖരനോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന സി.പി.എം നേതാവിനും പരുക്ക് പറ്റിയിരുന്നു. പോലീസ് കേസെടുത്തു.ചാർജ്ജ് കൊടുത്തു. ആക്രമണം നടത്തിയ 12 ബി.ജെ.പി – ആർ.എസ്.എസ്.പ്രവർത്തകർക്കെതിരെയുളള കേസ് കോടതിയിൽ വിചാരണയ്ക്ക് എത്തിയപ്പോൾ ചന്ദ്രശേഖരനോടൊപ്പം പരുക്ക്പറ്റിയ സി.പി.എം നേതാവ് ഉൾപ്പടെയുള്ള എല്ലാ സി.പി.എം പ്രവർത്തകരായ സാക്ഷികളും മൊഴി മാറ്റി പറഞ്ഞ്,കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാൻ കഴിഞ്ഞത്.

Advertisement
head

സാക്ഷികൾ ഇല്ലാത്തതിനാൽ തെളിവുകളുമില്ലാതായി. കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു. സി.പി.ഐ നേതാവും മന്ത്രിയുമായിരുന്ന ചന്ദശേഖരനു വേണ്ടി സതൃസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആർ.എസ്.എസ്,ബിജെപി പ്രവർത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സി.പി.എം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്…പരിഹാസൃമാണ്. സി.പി.എം. സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്നം കാണുമെന്ന് ഞാൻ കരുതുന്നു.

Advertisement
head
Continue Reading

Featured