ദേശീയപതാക മാലിന്യങ്ങൾക്കൊപ്പം കൂട്ടിയിട്ട് കത്തിച്ച കടയുടമ അറസ്റ്റിൽ

മലപ്പുറം: വഴിക്കടവിൽ ദേശീയപതാക മാലിന്യങ്ങൾക്കൊപ്പം കൂട്ടിയിട്ട് കത്തിച്ച കടയുടമ അറസ്റ്റിൽ. വഴിക്കടവ് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള റോഡരികിലാണ് ദേശീയ പതാകകൾ കത്തിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്ത പൊലീസ് പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വഴിക്കടവ് പഞ്ചായത്ത് ഓഫീസിന് സമീപത്തെ കടയുടമ ചന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയ പതാകയെ അപമതിക്കുന്ന രീതിയിൽ പൊതുറോഡരികിൽ വച്ച് ദേശീയ പതാക കത്തിക്കുകയായിരുന്നു. എന്നാൽ താൻ പഴയ കടലാസ് പതാകളാണ് കത്തിച്ചതെന്നാണ് ചന്ദ്രൻ പൊലീസിന് നൽകിയ മൊഴി. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. പിന്നീട് ചന്ദ്രനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Related posts

Leave a Comment