Cinema
‘നരിവേട്ട’ രണ്ടാംഘട്ട ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു
ഇന്ത്യൻ സിനിമകമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’ എന്ന ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം ഒക്ടോബർ ഇരുപത്തിയാറ് ശനിയാഴ്ച്ച വയനാട്ടിൽ ആരംഭിച്ചു. എൻ എം ബാദുഷയാണ് ഈ ചിത്രത്തിൻ്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ. ജൂലൈ ഇരുപത്തിയാറിനാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണംകുട്ടനാട്ടിൽ ആരംഭിച്ചത്. കുട്ടനാട് ചങ്ങനാശ്ശേരി, കോട്ടയം ഭാഗങ്ങളിലായിട്ടാണ് ആദ്യഘട്ട ചിത്രീകരണം പൂർത്തിയാക്കിയത്.
ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും , സുരാജ് വെഞ്ഞാറമൂടുമാണ് മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി സാമൂഹ്യ പ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന ഈ ചിത്രം വിശാലമായ ക്യാൻവാസിൽ വലിയ മുതൽമുടക്കോടെ യാണ് അവതരിപ്പിക്കുന്നത്. വ്യക്തി ജീവിതത്തിലും ഔദ്യോഗികജീവിതത്തിലും ഏറെ പ്രതിബദ്ധതയുള്ള വർഗീസ് എന്ന ഒരു പൊലീസ് കോൺസ്റ്റബിളിൻ്റെ ജീവിതത്തിലെ സംഘർഷങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രിയംവദാ കൃഷ്ണയാണ് നായിക.
ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ.എം. ബാദുഷ എന്നിവരും എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം നിരവധി താരങ്ങളും, പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിൻ ജോസഫിൻ്റേതാണു തിരക്കഥ. സംഗീതം: ജെയ്ക്ക് ബിജോയ്സ്. ഛായാഗ്രഹണം: വിജയ്. എഡിറ്റിംഗ്: ഷമീർ മുഹമ്മദ്. കലാസംവിധാനം: ബാവ. മേക്കപ്പ്: അമൽ. കോസ്റ്റ്യും ഡിസൈൻ: അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: രതീഷ് കുമാർ .
പ്രൊജക്റ്റ് ഡിസൈനർ: ഷെമി. പ്രൊഡക്ഷൻ മാനേജേഴ്സ്: റിയാസ് പട്ടാമ്പി, വിനയ് ചന്ദ്രൻ. പ്രൊഡക്ഷൻ എക്‌സിക്കുട്ടീവ്: സക്കീർ ഹുസൈൻ.
പ്രൊഡക്ഷൻ കൺട്രോളർ: ജിനു. ജിനു. പി.കെ, വാഴൂർ ജോസ്. ഫോട്ടോ: ശ്രീരാജ് പി.കെ.
Cinema
ജന്മദിന സമ്മാനം: നടന്‍ ടൊവിനോ തോമസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് ‘എമ്പുരാന്‍’ ടീം
നടന്‍ ടൊവിനോ തോമസിന്റെ ജന്മദിനത്തില്‍ ക്യാരകക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് ‘എമ്പുരാന്‍’ ടീം. ടൊവിനോ അവതരിപ്പിക്കുന്ന ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടത്. മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാര്‍ച്ച് അവസാനമാണ് തിയറ്ററിലെത്തുക.
എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫറില്‍ പി.കെ. രാംദാസിന്റെ മകനും മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ സഹോദരനുമായ കഥാപാത്രമാണ് ടൊവിനോ അവതരിപ്പിച്ചത്. ആദ്യം ഭാഗത്തില്‍ ചെറിയ സ്‌ക്രീന്‍ ടൈമില്‍ ഒരുപാട് കയ്യടികള്‍ നേടിയ കഥാപാത്രമാണ് ടൊവിനോയുടേത്.
അതേസമയം എമ്പുരാന്റെ ടീസര്‍ ഉടന്‍ ഉണ്ടാകുമെന്ന് സൂചന നല്‍കുന്ന ഒരു അപ്‌ഡേറ്റ് കഴിഞ്ഞ ദിവസം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സിനിമയുടെ ടീസര്‍ മ്യൂസിക് പ്ലേ ചെയ്യുന്നതിന്റെ ചിത്രമാണ് പൃഥ്വി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ടീസര്‍ അടുത്ത ദിവസങ്ങളില്‍ തന്നെ റിലീസ് ചെയ്യുമെന്ന പ്രതീക്ഷ ആരാധകരും പങ്കുവെക്കുന്നുണ്ട്. പൃഥ്വി പങ്കുവെച്ച ചിത്രത്തിലെ മ്യൂസിക്കിന്റെ ദൈര്‍ഘ്യം രണ്ട് മിനിറ്റ് 10 സെക്കന്റ് എന്ന് കാണിക്കുണ്ട്. മാത്രമല്ല മ്യൂസിക് 21 സെക്കന്റോളം പ്ലേ ചെയ്തിരിക്കുന്നതായും കാണാം. ഇതില്‍ നിന്ന് ടീസറിന് രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുണ്ടാകുമെന്ന നിഗമനത്തിലാണ് പലരും എത്തിയിരിക്കുന്നത്.
Cinema
വിനീത് ശ്രീനിവാസന്റെ ‘ഒരു ജാതി ജാതകം’ മുപ്പത്തിയൊന്നിന് പ്രദര്‍ശനത്തിനെത്തും
കൊച്ചി: വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനന്‍ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി ജാതകം ‘ജനുവരി മുപ്പത്തിയൊന്നിന് പ്രദര്‍ശനത്തിനെത്തുന്നു. ബാബു ആന്റണി,പി പി കുഞ്ഞികൃഷ്ണന്‍, മൃദുല്‍ നായര്‍, ഇഷാ തല്‍വാര്‍ വിധു പ്രതാപ്,സയനോര ഫിലിപ്പ്,കയാദു ലോഹര്‍,രഞ്ജി കങ്കോല്‍,അമല്‍ താഹ,ഇന്ദു തമ്പി,രഞ്ജിത മധു, ചിപ്പി ദേവസ്യ, വര്‍ഷ രമേശ്, പൂജ മോഹന്‍രാജ്, ഹരിത പറക്കോട്, ഷോണ്‍ റോമി, ശരത്ത് ശഭ, നിര്‍മ്മല്‍ പാലാഴി, വിജയകൃഷ്ണന്‍, ഐശ്വര്യ മിഥുന്‍ കൊറോത്ത്, അനുശ്രീ അജിതന്‍, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
വര്‍ണച്ചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. രാകേഷ് മണ്ടോടി തിരക്കഥ സംഭാഷണം എഴുതുന്നു. എഡിറ്റര്‍-രഞ്ജന്‍ എബ്രഹാം,ഗാനരചന-മനു മഞ്ജിത്ത്,സംഗീതം- ഗുണ ബാലസുബ്രമണ്യം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സൈനുദ്ദീന്‍
കല-ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്-ഷാജി പുല്‍പള്ളി, വസ്ത്രാലങ്കാരം-റാഫി കണ്ണാടിപ്പറമ്പ്. കോ റൈറ്റര്‍-
സരേഷ് മലയന്‍കണ്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷമീജ് കൊയിലാണ്ടി, ക്രിയേറ്റീവ് ഡയറക്ടര്‍-മനു സെബാസ്റ്റ്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനില്‍ എബ്രാഹം, ഫിനാന്‍സ് കണ്‍ട്രോളര്‍-ഉദയന്‍ കപ്രശ്ശേരി, കാസ്റ്റിംഗ് ഡയറക്ടര്‍- പ്രശാന്ത് പാട്യം, അസോസിയേറ്റ് ഡയറക്ടര്‍-ജയപ്രകാശ് തവനൂര്‍,ഷമീം അഹമ്മദ്
അസിസ്റ്റന്റ് ഡയറക്ടര്‍-റോഷന്‍ പാറക്കാട്,നിര്‍മ്മല്‍ വര്‍ഗ്ഗീസ്,സമര്‍ സിറാജുദിന്‍,കളറിസ്റ്റ്-ലിജു പ്രഭാകര്‍,സൗണ്ട് ഡിസൈന്‍-സച്ചിന്‍ സുധാകരന്‍,സൗണ്ട് മിക്‌സിംഗ്-വിപിന്‍ നായര്‍,വിഎഫ്എക്‌സ്-സര്‍ജാസ് മുഹമ്മദ്, കൊറിയോഗ്രാഫര്‍-അര്‍ച്ചന മാസ്റ്റര്‍, ആക്ഷന്‍-പിസി സ്റ്റണ്ട്‌സ്,സ്റ്റില്‍സ്-പ്രേംലാല്‍ പട്ടാഴി, പരസ്യക്കല-യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍-അരുണ്‍ പുഷ്‌കരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്-നസീര്‍ കൂത്തുപറമ്പ്, അബിന്‍ എടവനക്കാട്, മാര്‍ക്കറ്റിംഗ്, വിതരണം-വര്‍ണ്ണച്ചിത്ര,പി ആര്‍ ഒ-എ എസ് ദിനേശ്.
Cinema
ജീത്തു ജോസഫ് – ആസിഫ് അലി – അപർണ്ണ ബാലമുരളി ചിത്രം “മിറാഷ്” ആരംഭിച്ചു
ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ”മിറാഷ്” എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഹക്കീം ഷാജഹാൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. അപർണ്ണ ബാലമുരളി ആദ്യ ക്ലാപ്പടിച്ചു.
ഇ ഫോർ എക്സ്പിരിമെൻറ്സ്, നാഥ് എസ് സ്റ്റുഡിയോ, സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കിഷ്കിന്ധ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- അപർണ്ണ ബാലമുരളി കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിറാഷ്. ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ രേഖചിത്രവും ബോക്സ് ഓഫീസിൽ ഗംഭീര ഹിറ്റായി പ്രദർശനം തുടരുകയാണ്. ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ കൂടാതെ ഹക്കിം ഷാ, ഹന്നാ റെജി കോശി, സമ്പത്ത് എന്നിവരാണ് മിറാഷിലെ പ്രമുഖ താരങ്ങൾ.
ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപർണ ആർ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്, എഡിറ്റിംഗ്: വി.എസ്. വിനായക്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, കോസ്റ്യൂം ഡിസൈനർ: ലിന്റാ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: അമൽ ചന്ദ്രൻ, വി എഫ് എക്സ് സൂപ്പർ വൈസർ: ടോണി മാഗ്‌മിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കത്രീന ജീത്തു, ലൈൻ പ്രൊഡ്യൂസർ: ബെഡ്ടൈം സ്റ്റോറീസ്, സ്റ്റീൽസ്: നന്ദു ഗോപാലകൃഷ്ണൻ, പി ആർ ഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News3 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login