സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയുടെ കസേരയിലാണ് എസ്എഫ്‌ഐ പ്രവർത്തകർ വാഴവെയ്‌ക്കേണ്ടത് ; കെ.കെ രമ

തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയുടെ കസേരയിലാണ് എസ്എഫ്‌ഐ പ്രവർത്തകർ വാഴവെയ്‌ക്കേണ്ടതെന്ന് കെ കെ രമ എംഎൽഎ. എകെജി സെന്റർ ആക്രമണത്തിലെ പ്രതിയെ പിടികൂടുമെന്ന കാര്യത്തിൽ തനിക്ക് വിശ്വാസമില്ല. കള്ളൻ കപ്പലിൽ തന്നെയുണ്ട്, കപ്പിത്താൻ ആരാണെന്ന് മാത്രമാണ് ഇനി കണ്ടെത്തേണ്ടതുള്ളൂവെന്നും കെ കെ രമ പറഞ്ഞു. നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.

ആക്രമണം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയിട്ടില്ല. ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. അതിനാൽ അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണം. സിപിഎം പ്രതിരോധത്തിലായ സാഹചര്യങ്ങളിലെല്ലാം ഇതുപോലുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഒന്നിലും പ്രതികളെ പിടികൂടിയിട്ടില്ല. 14 വർഷം ആയ കേസുകൾ വരെ അതിന് ഉദാഹരണങ്ങളായുണ്ടെന്നും അവർ പറഞ്ഞു.എകെജി സെന്റർ ആക്രമിക്കപ്പെട്ടത് അപലപനീയം ആണ്. മുഖ്യമന്ത്രി ആരോപണങ്ങളോട് ക്ഷുഭിതനാകുകയാണെന്നും കെ കെ രമ കൂട്ടിച്ചേർത്തു.

Related posts

Leave a Comment