Bengaluru
അർജുനായി തിരച്ചിൽ ഊർജ്ജിതം; മഴ വെല്ലുവിളിയാകുന്നു
ബംഗളുരു: കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനായി തിരച്ചിൽ ഊർജ്ജിതം. ജിപിഎസ് സിഗ്നൽ കിട്ടിയ പ്രദേശത്തെ മണ്ണ് കുഴിച്ച് നടത്തുന്ന പരിശോധന പുരോഗമിച്ചുവരികയാണ്. തിരച്ചിലിനായി കനത്ത മഴ വെല്ലുവിളിയാകുന്ന സാഹചര്യവും നിലവിൽ ഉണ്ട്. അർജുനും ലോറിയും മണ്ണിനടിയിൽ ഉണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അർജുൻ്റെ രണ്ടാമത്തെ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ വീണ്ടും റിംഗ് ചെയ്തെന്ന് കുടുംബം രാവിലെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ദരാമയ്യ ഇടപെട്ടാണ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുന്നത്.
അതേസമയം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി കർണാടക മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്തു. അടിയന്തര ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി അദ്ദേഹം അറിയിച്ചു.മണ്ണിടിച്ചിലിൽ 15 പേരെയാണ് കാണാതായത്. ഇതിൽ 7 പേരുടെ മൃതദേഹം
കണ്ടെത്തിയിരുന്നു.
ജൂലൈ എട്ടിനാണ് കോഴിക്കോട് സ്വദേശിയായ അർജുൻ ലോറിയിൽ പോയത്. ചൊവ്വാഴ്‌ച പുലർച്ചെയാണ് അവസാനമായി അർജുൻ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി ചേവായൂർ പൊലീസിൽ പരാതി നൽകി. തുടർന്നാണ് മണ്ണിടിഞ്ഞതുൾപ്പെടെയുള്ള വിവരങ്ങൾ അറിഞ്ഞത്.
Bengaluru
മൈസൂര്‍ ഇന്‍ഫോസിസ് ക്യാംപസില്‍ കയറിയ പുലിയെ കണ്ടെത്താനുള്ള ദൗത്യം പരാജയപ്പെട്ടു
ബെംഗളൂരു: മൈസൂര്‍ ഇന്‍ഫോസിസ് ക്യാംപസില്‍ കയറിയ പുലിയെ കണ്ടെത്താനുള്ള ദൗത്യം പരാജയപ്പെട്ടു. തുടര്‍ച്ചയായി ദിവസങ്ങളോളം ക്യാംപസില്‍ അരിച്ച് പെറുക്കിയിട്ടും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ പുലിയെ പിടികൂടാനുള്ള ദൗത്യം കര്‍ണാടക വനംവകുപ്പ് അവസാനിപ്പിച്ചു.
കഴിഞ്ഞ ഡിസംബര്‍ 31നായിരുന്നു ഹെബ്ബാള്‍ വ്യവസായ മേഖലയിലുള്ള ഇന്‍ഫോസിസ് ക്യാംപസില്‍ പുലിയുടെ സാന്നിധ്യം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതിന് പിന്നാലെ വനംവകുപ്പിന്റെ പ്രത്യേക ദൗത്യ സേന ഡ്രോണ്‍ അടക്കം ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ് പുലിയെ കണ്ടെത്താനായിഇന്‍ഫോസിസിന്റെ 370 ഏക്കര്‍ വിസ്തീര്‍ണമുളള ക്യാമ്പസാകെ അരിച്ചുപെറുക്കി പരിശോധിക്കാന്‍ തീരുമാനിച്ചത്.
ക്യാംപസില്‍ പുലി ഇറങ്ങിയതിന് പിന്നാലെ സുരക്ഷയുടെ ഭാഗമായി ഇവിടെ ജീവനക്കാര്‍ക്ക് വര്‍ക്ക് അറ്റ് ഹോം സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ക്യാംപസില്‍ താമസിച്ച് ജോലി ചെയ്ത് വന്നിരുന്ന ജീവനക്കാരെ ജനുവരി 26വരെ ബെംഗളൂരുവിലെ ക്യംപസിലേയ്ക്ക് മാറ്റിയിരുന്നു. മൈസൂരു ഡെപ്യുട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബസവരാജിന്റെ നേതൃത്വത്തിലുളള സംഘമാണ് ക്യാമ്പസില്‍ പുലിക്കായി തിരച്ചില്‍ നടത്തിയത്. പുലിയെ കണ്ടതിനെത്തുടര്‍ന്ന് ക്യാമ്പസികത്ത് 12 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്.
Bengaluru
എടിഎമ്മിലേക്ക് പണവുമായി പോയ വാഹനത്തിലെ സെക്യൂരിറ്റി ജീവനക്കാരെ വെടിവെച്ചു കൊന്ന്,93 ലക്ഷം കവർന്നു
ബംഗളൂരു : കര്‍ണാടകയില്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി പോയ വാഹനത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും വെടിവെച്ചുകൊന്ന് കവര്‍ച്ച.ഗിരി വെങ്കടേഷ്, ശിവ കാശിനാഥ് എന്നിവരാണ് മരിച്ചത്. തുടര്‍ന്ന് ബൈക്കില്‍ എത്തിയ മോഷ്ടാക്കള്‍ 93 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കര്‍ണാടകയിലെ ബീദറില്‍ വ്യാഴാഴ്ച രാവിലെ 11.30 ഓടേയാണ് സംഭവം. ബൈക്കിലെത്തിയ ആയുധധാരികളായ മോഷ്ടാക്കളാണ് ആക്രമണം നടത്തിയത്. രണ്ടു സെക്യൂരിറ്റി ജീവനക്കാരും തത്ക്ഷണം മരിച്ചു. എസ്ബിഐ എടിഎമ്മില്‍ നിറയ്ക്കാന്‍ കരുതിയിരുന്ന പണമാണ് കവര്‍ന്നത്.തിരക്കുള്ള ശിവാജി ചൗക്കിലെ എടിഎമ്മില്‍ നിറയ്ക്കാന്‍ പണവുമായി പോകുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെ നിറയൊഴിച്ചത്.മോഷ്ടാക്കള്‍ എട്ടു റൗണ്ടാണ് വെടിവെച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച് സുരക്ഷ വര്‍ധിപ്പിച്ചു. പ്രതികളെ പിടികൂടുന്നതിന് പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.
Bengaluru
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ്. ജയചന്ദ്രൻ നായർ അന്തരിച്ചു
ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ്. ജയചന്ദ്രൻ നായ ർ (85) അന്തരിച്ചു. ബംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 1957ൽ പ്രസിദ്ധീകരണം ആരംഭിച്ച കെ.ബാലകൃഷ്ണന്റെ കൗമുദിയിലൂടെയാണ് അദ്ദേഹം പത്രപ്രവർത്തനം ആരംഭിക്കുന്നത്. ദീർഘകാ ലം കലാകൗമുദി വാരികയുടെ പത്രാധിപനാ യി പ്രവർത്തിച്ചിരുന്നു.
സംസ്കാരം ഇന്ന് നടക്കുമെന്നാണ് വിവരം. എന്റെ പ്രദക്ഷിണ വഴികൾ, റോസാ ദലങ്ങൾ എന്നിവയാണ് പ്രധാന കൃതികൾ. ഷാജി എൻ. കരുണിന്റെ പിറവി, സ്വം എന്നീ സിനിമകൾക്ക് കഥയും തിരക്കഥയും എഴുതി.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured5 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login