തൊഴിലാളിയെ മറ്റു ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചാൽ തൊഴിലുടമയ്ക്ക് അഞ്ചു ലക്ഷം റിയാൽ പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ്

ജിദ്ദ: സൗദിയിൽ തന്റെ തൊഴിലാളിയെ മറ്റു ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചാൽ തൊഴിലുടമയ്ക്ക് അഞ്ചു ലക്ഷം റിയാൽ വരെ പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് ( ജവാസാത്ത് ) വ്യക്തമാക്കി.

സ്വന്തം തൊഴിൽ ചെയ്യാനായോ ഒരു തുകയ്ക്ക് പകരമായോ തന്റെ പ്രവാസി തൊഴിലാളിയെ മറ്റു ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കുന്ന സൗദി തൊഴിലുടമയ്ക്കാണ് പിഴയും, തടവും ലഭിക്കുക. ആദ്യ തവണ തൊഴിലുടമയ്ക്ക് ഒരു മാസത്തെ തടവും അയ്യായിരം റിയാൽ പിഴയും വിധിക്കും . ഒരേ കുറ്റകൃത്യം ആവർത്തിക്കുന്ന സാഹചര്യത്തിൽ , പിഴകളിൽ രണ്ട് മാസത്തെ തടവും 20,000 റിയാൽ പിഴയും ഈടാക്കും . അതേസമയം , മൂന്നാം തവണ നിയമലംഘനത്തിന് തൊഴിലുടമയ്ക്ക് മൂന്ന് മാസം തടവും 50,000 റിയാൽ പിഴയുമായിരിക്കും ഈടാക്കുക .

Related posts

Leave a Comment