പൂച്ചയെ രക്ഷിച്ച മലയാളികൾക്ക് പത്തുലക്ഷം രൂപ സമ്മാനം നൽകി ദുബായ് ഭരണാധികാരി

ദുബായ്: ഗൾഭിണിയായ  പൂച്ചയെ രക്ഷിച്ച 2 മലയാളികളടക്കം നാലു പേർക്ക് യു.എ.ഇ വൈസ് പ്രസിഡൻറും  പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അപ്രതീക്ഷിത സമ്മാനം.‌ ഇന്നലെ രാത്രി ഭരണാധികാരിയുടെ ഓഫീസിൽ നിന്നെത്തിയ ഉദ്യോഗസ്ഥൻ നേരിട്ട് തന്നെ 10 ലക്ഷം രൂപ (50,000 ദിർഹം) വീതം നാലുപേർക്കും സമ്മാനിക്കുകയായിരുന്നു. 
ഈ മാസം 24ന് രാവിലെയാണ്  ദെയ്റ നായിഫ് ഫ്രിജ് മുറാറിലെ ആളൊഴിഞ്ഞ കെട്ടിടത്തിൻറെ മൂന്നാം നിലയിൽ ബാൽക്കണിയിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ  ആർ.ടി.എ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീർ മുഹമ്മദ്, മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാൻ സ്വദേശി ആതിഫ് മഹമ്മൂദ്  എന്നിവർ ചേർന്ന് രക്ഷിച്ചത്. കോഴിക്കോട് വടകര സ്വദേശിയും അടുത്തുള്ള ഗ്രോസറി ഉടമയുമായ അബ്ദുൽ റാഷിദ് (റാഷിദ് ബിൻ മുഹമ്മദ്), ഈ ദൃശ്യങ്ങൾ  വിഡിയോയിൽ  പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയുമായിരുന്നു. 
നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ വൈറലാവുകയും ഷെയ്ഖ് മുഹമ്മദിൻറെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. ഉടനെ തന്നെ അദ്ദേഹം  ട്വിറ്ററിലൂടെ  നാലുപേർക്കും തൻറെ  അഭിനന്ദനവും അറിയിച്ചു.

Related posts

Leave a Comment