Connect with us
,KIJU

Kerala

കെഎസ്‌യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു

Avatar

Published

on

പാലക്കാട്‌: പരീക്ഷ എഴുതാത്ത എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ വിജയിപ്പിച്ച് ബിരുദം നല്‍കിയതിലും എസ്എഫ്ഐ വനിതാ നേതാവിനായി മഹാരാജസ് കോളേജിലെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നിർമ്മിച്ച് അധ്യാപക ജോലിക്ക് ശ്രമിച്ച നടപടിയിലും പ്രതിഷേധിച്ച് കെഎസ്‌യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.

മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ ക്രിമിനല്‍ കേസില്‍ പ്രതിയായി ജയിലില്‍ കിടന്നതിനെതുടർന്ന് എഴുതാതിരുന്ന പരീക്ഷയിൽ പൂജ്യം മാർക്ക് ലഭിച്ചിട്ടും ആര്‍ഷോയെ വിജയിപ്പിച്ച് ബിരുദം നല്‍കിയിരുന്നു. മഹാരാജാസ് കോളേജിലെ തന്നെ പൂര്‍വ്വവിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായ വിദ്യ വിജയൻ മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നിര്‍മ്മിച്ച് അട്ടപ്പാടിയിലെ കോളേജിൽ താൽക്കാലിക നിയമനത്തിന് ശ്രമിക്കുന്നതിനിടെ പിടിയിലായിരുന്നു. എസ്എഫ്ഐ നേതാക്കളുടെ നടപടികളിൽ പ്രതിഷേധവുമായി എത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ പാലക്കാട്‌ സുൽത്താൻപേട്ട റോഡ് ഉപരോധിച്ചു. തുടര്‍ന്ന് പോലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിഖില്‍ കണ്ണാടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അജാസ് കുഴല്‍മന്ദം, ഗൗജ വിജയകുമാരൻ, സംസ്ഥാന നിര്‍വഹ സമിതിഅംഗം ഡിജു, സ്മിജ രാജന്‍, ആഷിക്, അനസ്,ആഷിഫ്,രാഹുല്‍ ,ഷാഫി പട്ടാമ്പി,പ്രിന്‍സ് ,ബാദുഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement
inner ad

Alappuzha

മറ്റപ്പള്ളിയിലെ മണ്ണെടുപ്പ്: രാപ്പകല്‍ സമരവുമായി യൂത്ത്‌കോണ്‍ഗ്രസ്

Published

onമറ്റപ്പള്ളി: മണ്ണ് സംരക്ഷണത്തിനായി രാപ്പകല്‍ സമരം ഒന്‍പതാം ദിവസം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രജിന്‍ എസ് ഉണ്ണിത്താന്റെ നേത്വീരത്വത്തില്‍ മറ്റപ്പള്ളി മണ്ണ് സമരത്തില്‍ രാപ്പകല്‍ സമരം ജനം ഏറ്റടുക്കുന്നു. ഓരോ ദിവസവും 24 മണിക്കൂര്‍ സമരമാണ് ഇവിടെ നടക്കുന്നത്. ഇന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രജിന്‍ എസ് ഉണ്ണിത്താന്റെ നേതൃത്വത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് റഫീഖ് റിപ്പായി ഉള്‍പ്പെടെയുള്ളവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു, വിവിധ രാഷ്ട്രീയ സംസ്‌കാരിക സംഘനകള്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയും അഭിവാദ്യചെയ്യാന്‍ എത്തി. കോണ്‍ഗ്രസിന്റെ വലിയ ഒരു പിന്തുണയാണ് കഴിഞ്ഞ ദിവസത്തെ സമരത്തിന് കിട്ടിയത് എന്ന് സമര സമതി ഭാരവാഹികള്‍ അഭിപ്രായപെട്ടു.

Advertisement
inner ad
Continue Reading

Ernakulam

മന്ത്രിപ്പടയ്ക്ക് വഴിയൊരുക്കാൻ പെരുമ്പാവൂരിൽ സ്കൂൾ മതിൽ പൊളിച്ചു

Published

on

പെരുമ്പാവൂർ: നവകേരള സദസ്സിന്റെ ഭാഗമായി പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ചുറ്റുമതിലിന്റെ ഒരു ഭാഗം പൊളിച്ചു. സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചത്. പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ മൈതാനത്തിന്റെ തെക്കേ അറ്റത്തോട് ചേർന്നുള്ള ഭാഗത്താണ് മതിൽ പൊളിച്ചത്.
അതേസമയം തൃശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൈപ്പമംഗലം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, പുതുക്കാട് മണ്ഡലങ്ങളില്‍ ആണ് നവകേരള സദസ്സ് നടക്കുക. കടുത്ത പ്രതിഷേധങ്ങളാണ് സദസ്സിനെ നേരെ ഉയർന്നുവരുന്നത്.

Advertisement
inner ad

ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് നവ കേരളത്തിന്റെ വേദി മാറ്റിയിരുന്നു. നാളെ നടക്കുന്ന ചാലക്കുടി മണ്ഡലത്തിലെ നവ കേരള സദസോടുകൂടി തൃശൂര്‍ ജില്ലയിലെ പരിപാടികള്‍ അവസാനിക്കും. തൃശൂര്‍ രാമനിലയത്തിലാണ് ഇന്നത്തെ മന്ത്രിസഭായോഗം നടക്കുക.

Advertisement
inner ad
Continue Reading

Alappuzha

സ്വര്‍ണവില വീണ്ടും താഴോട്ട്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1000ത്തിലധികം രൂപ

Published

on


ആലപ്പുഴ: സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വിപണിയില്‍ നിന്ന് വരുന്നത്. സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഞെട്ടിക്കുന്ന വില വര്‍ധനവിന് ശേഷമാണ് കുറയുന്നത്. വിലക്കയറ്റം കണ്ട് അത്ഭുതപ്പെട്ടവര്‍ക്ക് ശ്വാസം നേരെ വീഴാനുള്ള അവസരമാണിത്. ഓഹരി വിപണിയിലെ കുതിച്ചുചാട്ടമാണ് സ്വര്‍ണത്തിലെ ഇടിവിന് ഒരു കാരണം എന്നും വിലയിരുത്തലുണ്ട്.

ഓഹരി വിപണി കുതിച്ചുകയറുകയാണ്. സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലേക്ക് മുന്നേറി. വിദേശ നിക്ഷേപകരും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഫണ്ട് ഒഴുക്കുന്നു എന്നാണ് വിവരം.അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും ഓഹരി വിപണിയില്‍ വർധനവ് പ്രതീക്ഷിക്കാം.

Advertisement
inner ad
Continue Reading

Featured