റൈസിംഗ് സ്റ്റാർ ജഴ്‌സി പ്രകാശനം ചെയ്‌തു

കൃഷ്ണൻ കടലുണ്ടി

 കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ ക്രിക്കറ്റ് ടീമായ റൈസിംഗ് സ്റ്റാർ സിസി കുവൈറ്റിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു. 
സാല്‍മിയ കല ഹാളിൽ റൈസിംഗ് സ്റ്റാർ സിസി കുവൈറ്റ് ടീം ക്യാപ്റ്റൻ വിപിൻ രാജേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ലളിതമായ ചടങ്ങില്‍ ടീമിന്റെ ജേഴ്‌സി മുഖ്യ സ്പോണ്‍സര്‍ ഓ.സി.എസ് എക്സ്പ്രസ്സ് കുവൈറ്റിന്റെ സിഎഫ്ഓ ഷാജി ജോബി ടീം മെമ്പർ ബിപിൻ ഓമനക്കുട്ടന് കൈമാറി.
കോ സ്പോണ്‍സറായ ലുലു എക്സ്ചേഞ്ച് ഏരിയ മാനേജർ സജിത്ത് ആൻഡ്രൂസ്, ജാക്ക്ബീസ് റെസ്റ്റോറന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ബിജു പി എബ്രഹാം, ജോബിൻ ഇന്റർനാഷണൽ സിഎഫ്ഓ ജോയ്‌സ് ജോസഫ്, യൂറോ 7 സിഇഓ ഹവാസ് അബ്ദുല്ല ,ഓസിഎസ് അസിസ്റ്റന്റ് മാനേജർ മുഹമ്മദ് അസറുദ്ദിൻ, ലുലു – ഫിന്റെക് ഡിപ്പാർട്മെന്റ് മാനേജർ അമൽ ഷൈജു, റൈസിംഗ് സ്റ്റാർ ടീം വൈസ് ക്യാപ്റ്റൻ ആദർശ് പറവൂർ, മുൻ ക്യാപ്റ്റൻ യോഗേഷ് തമോറെ, അരുൺ തങ്കപ്പൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
അനീഷ് അക്ഷയ, ജയേഷ് കോട്ടൊള, രാഹുൽ പച്ചേരി, ഷമീർ കണ്ടി, റിജോ പൗലോസ്, ഷിജു മോഹനൻ, രാജേഷ് പിള്ളൈ, അജിത് ഉല്ലാസ്, ജിജോ ബാബു ജോൺ, രഞ്ജിത് കുന്നുംപുറത്തു , സുമൻ കുമാർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. റൈസിംഗ് സ്റ്റാർ ടീം കോർഡിനേറ്റർ ബിജു സി എ സ്വാഗതവും ദിലീപൻ കുട്ടിഅമ്മാർ നന്ദിയും പറഞ്ഞു.

Related posts

Leave a Comment