കോൺഗ്രസിന്റെ തിരിച്ചു വരവ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നു ; തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലുമായി തനിക്ക് ബന്ധമില്ല : കെ സുധാകരൻ

തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലുമായി തനിക്ക് ബന്ധമില്ലെന്ന വിശദീകരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മോൻസനുമായി തനിക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിട്ടില്ല. മോൻസനെ കണ്ടത് ചികിത്സയുടെ ഭാഗമായാണെന്നും സുധാകരൻ പറഞ്ഞു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോൻസനുമായി സാമ്പത്തിക ഇടപാടുണ്ടായിട്ടില്ല.മോൺസൻ അങ്ങനെ അവകാശപ്പെടുന്നുണ്ടെങ്കിൽ അതിനെതിരെ നിയമ നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ ഒരു ജാഗ്രതക്കുറവും ഉണ്ടായില്ല. ഏത് നേതാവ് പറഞ്ഞാലും നേതാവ് സ്വയം ആലോചിക്കണം. എന്നെ കാണിച്ച് കച്ചവടം ഉറപ്പിക്കാനുള്ള മോൻസന്റെ തന്ത്രം ആയിരിക്കാം ഇത്. എനിക്കോ അനൂപിനോ അതിനെ കുറിച്ച് അറിയില്ല. ജീവിക്കാൻ അനുവദിക്കാത്ത പാർട്ടിയാണ് സിപിഎം. കോൺഗ്രസിന്റെ തിരിച്ചു വരവ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നു. തന്നെ രാഷ്‌ട്രീയമായി ഇല്ലാതാക്കാൻ ഉള്ള ശ്രമം ആണ് ഈ ആരോപണങ്ങൾ.

പാർട്ടി ചട്ടക്കൂട് ബെന്നി ബെഹന്നാനും ബാധകമാണ്. പാർട്ടിയിൽ സെമി കേഡർ സംവിധാനം തുടരും. നിലവിലെ മാറ്റങ്ങളെ രാഹുൽ ഗാന്ധി പ്രശംസിച്ചു. കോൺഗ്രസിൽ പ്രശ്നങ്ങൾ ആദ്യമായല്ല. ഇക്കാര്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും. പാർട്ടി വിട്ട് സിപിഎമ്മിൽ പോയവർ ചുമലിൽ കൈവയ്‌ക്കാൻ പോലും സഹായികൾ ഇല്ലാത്തവരാണ്. കൂടുതൽ ആളുകൾ കോൺഗ്രസിലേക്ക് വരികയാണ്. വി എം സുധീരന്റെ വിഷയം പരിഹരിക്കും. രാഷ്‌ട്രീയകാര്യ സമിതി കൂടിയിരുന്നു. അന്നൊന്നും ആരും വിമർശനം ഉന്നയിച്ചില്ലെന്നും സുധാകരൻ പറഞ്ഞു.

Related posts

Leave a Comment