റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസി അടുത്ത സാമ്പത്തിക വർഷം പുറത്തിറക്കും

റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസി അടുത്ത സാമ്പത്തിക വർഷം പുറത്തിറക്കും. ഇതിന്റെ ഭാഗമായി ആർ.ബി.ഐ ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഹോൾസെയിലിനും റീട്ടെയിലിനുമായി രണ്ട് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളാണ് പുറത്തിറക്കുക.ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന സൂചന. ക്രിപ്റ്റോകറൻസി അടക്കമുള്ള ഡിജിറ്റൽ നാണയങ്ങൾ നിയമവിധേയമാക്കില്ലെന്ന സൂചനയുമായി കേന്ദ്രസർക്കാർ. നികുതി ചുമത്തുന്നതിന് നിയമവിധേയം എന്നർഥമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു. ക്രിപ്റ്റോകറൻസി അടക്കമുള്ള ഡിജിറ്റൽ ആസ്തികൾക്ക് 30% നികുതിയാണ് ബജറ്റിൽ ചുമത്തിയിരിക്കുന്നത്. ക്രിപ്റ്റോകറൻസി ബിറ്റ്കോയിൻ എന്നിവ അടക്കമുള്ള ഡിജിറ്റൽ ആസ്തികൾ ഇന്ന് ഇന്റർനെറ്റ് ലോകത്ത് സുപരിചിതമാണ്. ഇവയുടെ കൈമാറ്റം വഴി ലഭിക്കുന്ന വരുമാനത്തിനാണ് 30 ശതമാനം നികുതി കേന്ദ്രസർക്കാർ ബജറ്റിൽ ചുമത്തിയിരിക്കുന്നത്.

Related posts

Leave a Comment