റേഷനരിയിൽ നിന്നും ചത്ത പാമ്പിന്റെ അവിശിഷ്ടം കണ്ടെത്തി

വയനാട്: വയനാട്ടിൽ റേഷനരിയിൽ നിന്നും ചത്ത പാമ്പിനെ കണ്ടെത്തി. മാനന്തവാടി മുതിരേരി കരിമത്തിൽ പണിയ കോളനി നിവാസിയായ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. കോളനിക്ക് അടുത്തുള്ള തിടങ്ങഴി റേഷൻ കടയിൽ നിന്നുമാണ് ഇവർ അരി വാങ്ങിയത്. രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിൽ ചാക്കിൽ നിന്നും പാമ്പിന്റെ അവശിഷ്ടം കണ്ടെത്തുകയായിരുന്നു.

തിടങ്ങഴി റേഷൻ കടയിൽ നിന്നും വാങ്ങിയ 50 കിലോ റേഷൻ അരിയിൽ നിന്നുമാണ് പാമ്പിന്റെ അവശിഷ്ടം ലഭിച്ചത്. രണ്ട് ദിവസമായി ഈ ചാക്കിലെ അരിയിൽ നിന്നും ഇവർ ഭക്ഷണം പാകം ചെയ്ത് കഴിച്ചിരുന്നു. വിഷയത്തിൽ അധികൃതർ ഉടൻ അന്വേഷണം ആരംഭിക്കും. കഴിഞ്ഞ മെയ്യിൽ കോഴിക്കോടും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. വടകര വള്ളിക്കാട് അയിവളപ്പ് കുനിയൽ രാജു വാങ്ങിയ അരിയിലായിരുന്നു ചത്ത പാമ്പിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സഞ്ചിയിൽ നിന്നു അരി പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പാമ്പിന്റെ അവശിഷ്ടം കിട്ടിയത്. സംഭവത്തിൽ താലൂക്ക് സപ്ലൈ ഓഫിസർ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

Related posts

Leave a Comment