പീഡനകേസിൽ അറസ്റ്റിലായ യുവാവിനെ വിട്ടയച്ച സംഭവം ; പോലീസിനെതിരെ വിമർഷനവുമായി സംവിധായകൻ

തിരുവനന്തപുരം: പീഡനക്കേസിൽ അറസ്റ്റിലായ യുവാവിന്റെ ഡിഎൻഎ പരിശോധന ഫലം നെഗറ്റീവായതോടെ വിട്ടയച്ച സംഭവത്തിൽ പ്രതികരിച്ച്‌ സംവിധായകൻ അരുൺ ഗോപി.മൊഴികേൾക്കുമ്ബോൾ ആത്മരോഷം കൊള്ളുന്ന പൊലീസ് ഒന്നോർക്കുക ജീവിതം എല്ലാർക്കുമുണ്ട്. മാനാഭിമാനങ്ങൾ ആരുടേയും കുത്തക അല്ലെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പേേജിലൂടെയാണ് അരുൺ ​ഗോപി പ്രതികരണവുമായെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
മൊഴികേൾക്കുമ്പോൾ ആത്മരോഷം കൊള്ളുന്ന പോലീസ് ഒന്നോർക്കുക ജീവിതം എല്ലാർക്കുമുണ്ട്… മാനാഭിമാനങ്ങൾ ആരുടേയും കുത്തക അല്ല..!! ഒരു പാവം പയ്യനെ 36 ദിവസം…!! അങ്ങനെ എത്ര എത്ര നിരപരാധികൾ!! കുറ്റം തെളിയുന്നത് വരെ നിരപരാധിയായി പരിഗണിക്കണമെന്ന് നിയമം അനുശാസിക്കുന്ന നാട്ടിലാണ് അടിച്ചു അവന്റെ കേൾവിയ്ക്കു വരെ തകരാർ സൃഷ്ട്ടിച്ചു നിയമത്തെ എടുത്തു പുറം ചൊറിയുന്നതു..!! നിങ്ങളിതെങ്ങോട്ടാണ് പോലീസ്..!! പിങ്ക് പോലീസിന്റെ പങ്ക് നിരപരാധിയെ പിടിച്ചുപറിക്കാരൻ വരെ ആക്കാൻ എത്തി നിൽക്കുമ്പോൾ ആശങ്കയോടെ ചോദിച്ചു പോകുന്നതാണ്..!! നല്ലവരായ പോലീസുകാർ ക്ഷമിക്കുക..!!🙏

Related posts

Leave a Comment